ഈന്തപ്പഴത്തില്‍ ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന പോഷകങ്ങളുണ്ട്. അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.
ആഴ്ചയില്‍ 12 ഈന്തപ്പഴമെങ്കിലും കഴിയ്ക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ഇവ ഒരുമിച്ചു കഴിയ്ക്കരുതെന്ന കാര്യവും ഓര്മ വേണം. ആന്റിഓക്സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്.
മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. മാത്രമല്ല, ഈ മധുരം ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ ഇല്ലാതാക്കാനും നല്ല ശോധനയ്ക്കും ഈന്തപ്പഴം സഹായിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഈന്തപ്പഴം സഹായിക്കും. മാത്രമല്ല പാലിനൊപ്പം അത്താഴശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംന്ധമായ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഈന്തപ്പഴത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും. ഈന്തപ്പഴം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കാം.
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും എല്ലുകളുടേയും കണ്ണുകളുടേയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നു.
അസ്ഥികളെ ബലമുളളതാക്കി സംരക്ഷിക്കുന്നു. കൂടാതെ മുടിക്ക് കരുത്തേകാന്‍
സഹായിക്കുന്നു. ഇതുകൂടാതെ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ശരീരത്തിന്
ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.