ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് കാന്‍സറിന് കാരണമാകുന്നു എന്നാണ് പുതിയ പഠനം. ഫ്രിഡ്ജില്‍ വച്ച് കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് പഞ്ചസാരയായി മാറുന്നു. ഈ ഘടകങ്ങള്‍ കാന്‍സറിന് കാരണാകുന്ന രാസവസ്തുക്കള്‍ പുറത്തു വിടുന്നു എന്നാണ് കണ്ടെത്തല്‍. മാത്രമല്ല ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യരുതെന്നും പറയുന്നുണ്ട്.
ഈ സമയത്ത് ഉരുളക്കിഴങ്ങിലെ പഞ്ചസാര അമിനോ ആസിഡുമായി ചേര്‍ന്ന് രാസവസ്തുക്കള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു എന്നാണ് ഫ്രിഡ്ജില്‍ വച്ചാല്‍ മുറിച്ച് അര മണിക്കൂറെങ്കിലും വെള്ളത്തില്‍ ഇട്ട് വച്ചതിന് ശേഷം ഉപയോഗിക്കാന്‍ എടുക്കാം.
ഉരുളക്കിഴങ്ങ് കേടുവരാതിരിക്കാന്‍ ജലാംശം കുറഞ്ഞ സ്ഥലങ്ങളില്‍ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മുള വന്ന് ഉപയോഗിക്കാന്‍ സാധിക്കില്ല. സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഉരുളക്കിഴങ്ങ് വയ്ക്കുന്നത് മുള വരാനുള്ള സാധ്യത കൂട്ടുന്നു.
വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലോ വായു സഞ്ചാരമുള്ള പെട്ടിയിലോ സൂക്ഷിക്കാം.
ആപ്പിളിന്റെ കൂടെയോ, സവാളയുടെ കൂടെയോ ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്. ഇവയിലുള്ള എഥിലെന്‍ വാതകം ഉരുളക്കിഴങ്ങില്‍ പെട്ടെന്ന് കേട് വരുത്തുന്നു.
ഇലക്കറികളുടെ കൂടെ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് നല്ലതാണ്.
ഉരുളക്കിഴങ്ങ് കേടുകൂടാതെ സൂക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
- വായു സഞ്ചാരമുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് നല്ലതാണ്.
- സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകളിലോ പേപ്പര്‍ ബാഗുകളിലോ സൂക്ഷിക്കാം.
- കഴുകിയ ശേഷം ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്.
- ഉപയോഗിക്കുന്നതിന് മുമ്പ് മാത്രം കഴുകുക.
- വളരെയധികം വെളിച്ചമുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ ഉരുളക്കിഴങ്ങില്‍ പച്ച നിറം ഉണ്ടാകും. ഇങ്ങനെയുള്ള ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഉപയോഗിക്കുന്നതിന് മുമ്പ് ഈ ഭാഗം മുറിച്ച് കളയാം.