spot_img
spot_img
HomeBEAUTYമുരിങ്ങയിലയിലെ ആരോഗ്യ ഗുണങ്ങള്‍

മുരിങ്ങയിലയിലെ ആരോഗ്യ ഗുണങ്ങള്‍

പ്രോട്ടീന്‍, കാല്‍സ്യം, അവശ്യ അമിനോ ആസിഡുകള്‍, ഇരുമ്ബ്, വിറ്റാമിന്‍ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില.
കൂടാതെ, ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റീഡിപ്രസന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില. മുരിങ്ങയില കഴിച്ചാലുള്ള ആരോ?ഗ്യ?ഗുണങ്ങള്‍ ചെറുതൊന്നുമല്ല.

മുരിങ്ങയില ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുമെന്നും തളര്‍ച്ച, ക്ഷീണം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു.

മുരിങ്ങ ഇലകളില്‍ ഇരുമ്ബ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാന്‍ സഹായിക്കുന്നു.

മുരിങ്ങ ഇലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്.

- Advertisement -

spot_img
spot_img

- Advertisement -