in , , , , , , ,

സൂചന തരാത്ത ഹാര്‍ട്ട് അറ്റാക്ക്

Share this story

ഹാര്‍ട്ട് അറ്റാക്കും പെട്ടന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ ഹാര്‍ട്ട് അറ്റാക്കുണ്ടാകുന്ന 40-50 ശതമാനത്തോളം രോഗികള്‍ക്കും സാധാരണ ആപത്ഘട്ടം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഹൃദ്രോഗ പ്രതിരോധം ഏറെ പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുന്നു. അതിന് പ്രധാനമായും അഞ്ച് കാരണങ്ങളാണുള്ളത്.

  1. ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ കൊന്നടുക്കുന്ന ഭീതിദമായ രോഗവസ്ഥയായി ഹൃദ്രോഗം മാറിക്കഴിഞ്ഞു.

2.ക്രിയാതമകമായ ജീവിത-ഭക്ഷണ ക്രമീകരണങ്ങള്‍ മൂലം ഈ രോഗത്തെ വലിയൊരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.

3. ധമനികളില്‍ ജരിതാവസ്ഥ ഉണ്ടായാലും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ ദീര്‍ഘകാലമെടുക്കും. ഈ വേളയില്‍ രോഗസാധ്യത കണ്ടുപിടിച്ച് പ്രതിരോധമാര്‍ഗങ്ങള്‍ കൃത്യമായി പ്രാവര്‍ത്ഥികമാക്കാന്‍ അവസരം ലഭിക്കും.

4.രോഗലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഹാര്‍ട്ട് അറ്റാക്കോ പെട്ടന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്.

5. ധമനികളില്‍ ജരിതാവസ്ഥയും ബ്ലോക്കും ഗുരുതരമായാല്‍ ശാശ്വത പരിഹാരമില്ലെന്ന് പറയാം. ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി തുടങ്ങിയ ചികിത്സാവിധികള്‍ ചെയ്ത് ആയുസ് ഒരു പരിധിവരെ ദീര്‍ഘിപ്പിക്കാമെന്ന് മാത്രം.

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മുരിങ്ങയിലയിലെ ആരോഗ്യ ഗുണങ്ങള്‍