ചുണ്ടുകള്‍ക്ക് കറുപ്പ് നിറം ഉണ്ടാകുന്നതും ചുണ്ട് ഡ്രൈ ആകുന്നതും തൊലി പൊളിഞ്ഞിരിക്കുന്നതുമെല്ലാം ചുണ്ടുകളുടെ ആരോഗ്യക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അവസ്ഥ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. എന്നാല്‍, ഇവയ്ക്കെല്ലാം പരിഹാരവും ഉണ്ട്.
പുകവലിക്കുന്നവരുടെ ചുണ്ടുകളും പതിയെ കറുക്കുവാന്‍ തുടങ്ങും. ചില മരുന്നുകള്‍ കഴിക്കുന്നത്, അതേപോലെ നന്നായി വേദന സഹിക്കുന്ന അസുഖമുള്ളവരിലെല്ലാം ചുണ്ട് കറുക്കുന്നത് സ്വാഭാവികമാണ്.
തേന്‍ സ്ക്രബ്
തേനും പഞ്ചസ്സാരയും നന്നായി മിക്സ് ചെയ്തതിനു ശേഷം ചുണ്ടില്‍ പുരട്ടാവുന്നതാണ്. ചുണ്ടില്‍ പുരട്ടിയതിനു ശേഷം ചെറുതായിട്ട് പതുക്കെ മസാജ് ചെയ്ത് കൊടുക്കുക. ഇത് ചുണ്ടിലെ ഡെഡ്സ്കിന്സ് റിമൂവ് ചെയ്യുന്നതിനും ചുണ്ടുകളില്‍ രക്തയോട്ടം ഉണ്ടാകുന്നതിനും സഹായിക്കും. ഇത്തരത്തില്‍ മസാജ് ചെയ്തതിനുശേഷം കുറച്ചു നേരം വയ്ക്കുക. അതിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കഴുകുക. അതിനുശേഷം ചുണ്ടില്‍ ബാം പുരട്ടുക. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും ചെയ്യുന്നത് ചുണ്ടുകള്‍ക്ക് നല്ല തിളക്കമുളളതാക്കും.
ഓയില്‍ ലിപ് മസാജ്
ചുണ്ടുകള്‍ക്ക് ഓയില്‍ മസാജ് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് ചുണ്ടുകളെ മോയ്സ്ച്വര്‍ ആക്കി നിലനിര്‍ത്തുന്നതിനും ചുണ്ടുകള്‍ വളരെ മൃദുലവും നിറമുള്ളതാകുന്നതിനും സഹായിക്കുന്നു. ഇതിനായി നമുക്ക് വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസം കുറച്ച് വെളിച്ചെണ്ണയെടുത്ത് ചുണ്ടില്‍ പതുക്കെ മസാജ് ചെയ്ത് കൊടുക്കുക. ഇത് ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടുവാനും സഹായിക്കും.
ലിബ് ബാം പുരട്ടാം
ചുണ്ടുകള്‍ വരണ്ടിരിക്കാതെ എപ്പോഴും മോയ്സ്ച്വറാക്കി നിലനിര്‍ത്തുന്നത് ചുണ്ടുകളുടെ ആരോഗ്യത്തിനും നിറം വയ്ക്കുന്നതിനും സഹായകമാണ്. നല്ല ആരോഗ്യമുള്ള ചുണ്ടുകള്‍ക്കാണ് നല്ല നിറം ഉണ്ടാകുന്നത്. നാച്യുറലായി ഒരു ലിപ്ബാം ആയി നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നത് വെണ്ണയാണ്. വെണ്ണ ഒരു ചെറിയ പാത്രത്തിലാക്കി ഇടയ്ക്കിടയ്ക്ക് ചുണ്ടുകളില്‍ പുരട്ടാം.കെമിക്കല്‍ ഫ്രീ ആയതിനാല്‍ ദോഷങ്ങളും കുറവാണ്. കൂടാതെ വെണ്ണ ഉരുക്കി ഇതില്‍ ബീറ്റ് റൂട്ട് അല്ലെങ്കില്‍ മാതളത്തിന്റെ നീര് ചേര്‍ത്ത് മിക്സ് ചെയ്ത് ഫ്രീസ് ചെയ്തും ലിപ് ബാം ഉണ്ടാക്കാം.
നന്നായി വെള്ളം കുടിക്കുക
സ്കിന്‍ എപ്പോഴും ഗ്ലോ ചെയ്യണമെങ്കില്‍ നമ്മള് നന്നായി വെള്ളവും കുടിക്കണം. നന്നായിവെള്ളം കുടിക്കുന്നത് ചുണ്ടുകള്‍ ഡ്രൈ ആകുന്നതില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ, ചുണ്ടുകള്‍ക്ക് നിറം ലഭിക്കുന്നതിനും നല്ല മോയ്സ്ച്വറായി ഇരിക്കുന്നതിനും ഇവ സഹായകമാണ്.
നാരങ്ങാ ഉപ്പ് സ്ക്രബ്
നാരാങ്ങ നീരില്‍ ഉപ്പും പൊടിയോ പഞ്ചസ്സാരയോ ഇട്ട് ചുണ്ടില്‍ പതുക്കെ സ്ക്രബ് ചെയ്ത് കൊടുക്കാവുന്നതാണ്. ഇതും ഡെഡ് സ്കിന്‍സ് നീക്കം ചെയ്ത് ചുണ്ടുകള്‍ നല്ല സോഫ്റ്റ് ആകുന്നതിനും നിറം ലഭിക്കുന്നതിനും സഹായിക്കും. ഇത് കുറേ നേരം ഉപയോഗിക്കുന്നത് നല്ലതല്ല. നാരങ്ങ ചുണ്ടുകളെ ഡ്രൈ ആക്കുന്നതിനാല്‍ ഈ മസാജ് ചെയ്തതിനു ശേഷം ലിപ്ബാം പുരട്ടുക.
റോസ് മില്‍ക്ക് സ്ക്രബ്
റോസ് ഇതളുകള്‍ എടുത്ത് അത് പാലില്‍ കുതിരുവാന്‍ വയ്ക്കുക. ഏകദേശം ഒരു ദിവസം മുഴുവന്‍ വയ്ക്കുന്നത് നല്ലതാണ്. അതിനുശേഷം ഇത് അരച്ചെടുക്കുക. ദിവസവും ഈ പേയ്സ്റ്റ് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകള്‍ നൗറിഷ് ചെയ്യുന്നതിനും സോഫ്റ്റ് ആകുന്നതിനും നിറം വയ്ക്കുന്നതിനും സഹായകമാണ്. അതേപോലെ ചുണ്ടുകളിലെ ഡിസ്കളറേഷനും ഇവ കുറയ്ക്കുന്നു.