in , , , , , ,

മുടി ഉള്ളോടെ തഴച്ച് വളരാന്‍ കറ്റാര്‍വാഴ

Share this story

സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. മുടിയെ ബാധിയ്ക്കുന്ന പല പ്രശ്നങ്ങള്‍ക്കും മുടി കരുത്തോടെ വളരാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ.

വൈറ്റമിനുകളുടെ ഉറവിടമായ ഇത് മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം ഏറെ സഹായിക്കുന്നു. മുടി നല്ലതു പോലെ വളരാന്‍, തിളങ്ങാന്‍, മുടിയുടെ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന നാടന്‍ വഴികളില്‍ ഒന്നാണ് കറ്റാര്‍ വാഴ.

കറ്റാര്‍വാഴയും ചെമ്പരത്തിയും യോജിപ്പിച്ച് നിങ്ങളുടെ തലയില്‍ പുരട്ടുക, പ്രത്യേകിച്ച് മുടിയുടെ അറ്റത്ത്. ഇത് നിങ്ങളുടെ മുടി കട്ടിയുള്ളതും മിനുസമുള്ളതും തിളക്കമുള്ളതുമാക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കുന്ന ഒരു മികച്ച മാസ്‌ക് കൂടിയാണിത്.

വെളിച്ചെണ്ണയും കറ്റാര്‍വാഴയും ചേര്‍ന്ന മാസ്‌ക് മുടിയ്ക്ക് കരുത്തും കറുപ്പും നല്‍കുന്ന ഒന്നാണ്. എല്ലാ ചേരുവകളും യോജിപ്പിച്ച് നിങ്ങളുടെ ശിരോചര്‍മ്മത്തിലും മുടിയിലും പുരട്ടുക. ഒരു ചൂടുള്ള തൂവാല കൊണ്ട് മുടി മൂടുക. കുറച്ച് നേരം വച്ചതിന് ശേഷം ഇത് കഴുകി ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. വരണ്ടതും പരുപരുത്തതുമായ മുടിയുടെ പ്രശ്‌നം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

തൈരും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച ശേഷം ശിരോചര്‍മ്മത്തിലും മുടിയിഴകളിലും ഈ മാസ്‌ക് നന്നായി പുരട്ടണം. ശേഷം 10-15 മിനിറ്റ് നിങ്ങളുടെ ശിരോചര്‍മ്മം നന്നായി മസാജ് ചെയ്യുക, തുടര്‍ന്ന് 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി മനോഹരമായ മുടി ലഭിക്കാന്‍ സഹായിക്കുന്ന മാസ്‌ക് ആണിത്.

മുട്ടയും വെളുത്തുള്ളിയുടെ നീരും ചേര്‍ത്തും കറ്റാര്‍ വാഴ മാസ്‌കുണ്ടാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി നീര്, ഒരു മുട്ടയുടെ മഞ്ഞക്കരു എന്നിവയാണ് ഈ മാസ്‌ക് തയ്യാറാക്കാന്‍ ആവശ്യം.

എല്ലാ ചേരുവകളും ഒരുമിച്ച് കലര്‍ത്തി തലയില്‍ പുരട്ടുക. ഒരു ചൂടുള്ള ടവ്വലില്‍ പൊതിഞ്ഞ് നിങ്ങളുടെ മുടിക്ക് ആവി നല്‍കുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ ഹെയര്‍ മാസ്‌ക് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ മുടിയിഴകളെ ബലമുള്ളതാക്കും.

ചുണ്ടുകള്‍ കൂടുതല്‍ സുന്ദരമാക്കാന്‍ ചില സൂത്രങ്ങള്‍

മണ്‍പാത്രത്തിലെ വെള്ളം കുടിച്ചാലുണ്ട് ആരോഗ്യ ഗുണങ്ങള്‍