- Advertisement -Newspaper WordPress Theme
AYURVEDAമണ്‍പാത്രത്തിലെ വെള്ളം കുടിച്ചാലുണ്ട് ആരോഗ്യ ഗുണങ്ങള്‍

മണ്‍പാത്രത്തിലെ വെള്ളം കുടിച്ചാലുണ്ട് ആരോഗ്യ ഗുണങ്ങള്‍

വെള്ളം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക പകരം കളിമണ്‍ കുപ്പികളിലോ പാത്രങ്ങളിലോ സൂക്ഷിക്കുക. മണ്‍പാത്രം നമ്മുടെയൊക്കെ വീടുകളില്‍ സര്‍വ സാധാരണമാണ്. കളിമണ്‍ പാത്രത്തിലോ കുപ്പിയിലോ സംഭരിച്ചിരിക്കുന്ന വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് ഏറെ ഗുണങ്ങളുണ്ട്.

മണ്‍പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കളിമണ്‍ പാത്രത്തില്‍ സംഭരിച്ചിരിക്കുന്ന വെള്ളം ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ സംവിധാനം ഉയര്‍ത്തുന്നു.

വെള്ളത്തെ സ്വാഭാവികമായി തണുപ്പിക്കുന്നു. വെള്ളം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കി, കളിമണ്‍ കുപ്പികളിലോ പാത്രങ്ങളിലോ സൂക്ഷിക്കുക.

സൂര്യാഘാതം തടയുന്നു. മണ്‍പാത്രങ്ങളിലെ വെള്ളം കുടിക്കുന്നത് സൂര്യാഘാതത്തെ പ്രതിരോധിക്കുമെന്ന് ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

മണ്‍പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം, വിഷകരമായ രാസവസ്തുക്കളെ ഭയപ്പെടേണ്ടതില്ല എന്നതാണ്. മണ്‍പാത്രങ്ങളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme