കൃത്യ സമയത്തിന് ഭക്ഷണം കഴിക്കേണ്ടതും, ശരിയായ ഭക്ഷണം കഴിക്കേണ്ടതും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അത് പോലെ തന്നെ തമ്മില്‍ ചേരാത്ത ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിച്ചാല്‍ അത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
ആയുര്‍വേദം പ്രകാരം തമ്മില്‍ ചേരാത്ത ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് ദഹനേന്ത്രീയത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് മൂലം ക്ഷീണം, ഓക്കാനം പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
പാല്‍ ഒരു സമീകൃതാഹാരമാണ്. എല്ലാ പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതുകാരണം പാലിന്റെ ദഹനം അത്ര എളുപ്പം സാധ്യമാകുന്നില്ല. അതുപോലെ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുളള ആഹാരമാണ് മുട്ട. പാലുപോലെ തന്നെ മുട്ടയും ദഹിക്കുന്നതിന് ഏറെ സമയം എടുക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോള്‍ ദഹനത്തിന് കൂടുതല്‍ സമയമെടുക്കുകയും അത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടവരുത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.