- Advertisement -Newspaper WordPress Theme
FITNESSഒ.ആര്‍.എസിന്റെ ഗുണങ്ങള്‍

ഒ.ആര്‍.എസിന്റെ ഗുണങ്ങള്‍

ഒ.ആര്‍. എസ്. ലായനി തയ്യാറാക്കാനായി പായ്കറ്റില്‍ ലഭിക്കുന്ന പൊടി, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് ,ഗ്ലൂക്കോസ് എന്നിവയുടെ മിശ്രിതമാണ് .ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെളളത്തില്‍ 2.6 ഗ്രാം സോഡിയം ക്ലോറൈഡ്. 2.9 ഗ്രാം സോഡിയം ക്ലോറൈഡ്, 2.9 ഗ്രാം സോഡിയം സിട്രേറ്റ്, 1.5 ഗ്രാം പൊട്ടാസ്യം ക്ലോറൈഡ്,13.5 ഗ്രാം ഗ്ലൂക്കോസ് എന്നിങ്ങനെയാണ് കണക്ക്. സോഡിയം സിട്രേറ്റിനുപകരം സോഡിയം ബൈകാര്‍ബണേറ്റും. ഗ്ലൂക്കോസിനുപകരം സുക്രോസും ഉപയോഗിക്കാവുന്നതാണ്.

6 ടീസപൂണ്‍ (25.2 ഗ്രാം) പഞ്ചസാര,0.5 ടീസപൂണ്‍(2.9 ഗ്രാം ) ഉപ്പ് എന്നിവ ഒരു ലിറ്റര്‍ ശുദ്ധജലത്തില്‍ കലര്‍ത്തി ഒ.ആര്‍.എസ് ലായനി തയ്യാറാക്കാം. തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെളളത്തില്‍ ഒരു ടീസപൂണ്‍ പഞ്ചസാരയും, ഒരു നുളള് ഉപ്പും ചേര്‍ത്ത് വീട്ടില്‍ തന്നെ ഒ.ആര്‍.എസ് ലായനിക്ക് പകരമുളള ലായനി തയ്യാറാക്കാം. വയറിളക്കമോ നിര്‍ജ്ജലീകരണമോ ഉണ്ടായാല്‍ അതുമൂലമുളള ക്ഷീണം അകറ്റാന്‍ ഏറ്റവും നല്ലത് ഒ.ആര്‍.എസ് ലായനിയാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme