- Advertisement -Newspaper WordPress Theme
FITNESSചക്ക കാലമല്ലേ ? ചക്കപ്പഴം കൊണ്ട് ഒരു ദോശ ചുട്ടാലോ ?

ചക്ക കാലമല്ലേ ? ചക്കപ്പഴം കൊണ്ട് ഒരു ദോശ ചുട്ടാലോ ?

ചക്കപ്പഴം കിട്ടിയാൽ തനിനാടൻ രുചിയിൽ തയ്യാറാക്കാവുന്ന ഒന്നാണ് ചക്കദോശ. പലതരം ദോശ കഴിച്ചിട്ടുണ്ടെങ്കിലും ഇത് നിങ്ങൾക്ക് സീസണലായി മാത്രം ട്രൈ ചെയ്യാൻ പറ്റുന്ന ഒന്നാണ്. അരിയും ഉഴുന്നും ഉപയോഗിച്ച് മാവ് തയ്യാറാക്കുമ്പോൾ പഴുത്ത ചക്കച്ചുള കുരുകളഞ്ഞ് വൃത്തിയാക്കിയെടുത്തത് അതിലേയ്ക്ക് ചേർക്കാം.

ചേരുവകൾ നോക്കാം

അരി
ചക്കപ്പഴം
ശർക്കര
ഉപ്പ്
വെളിച്ചെണ്ണ

തയ്യാറാക്കുന്നവിധം‌‌

നാലു മണിക്കൂർ കുതിർത്തുവെച്ച ഒരു കപ്പ് അരിയും ഉഴുന്നും മിക്സിയിലെടുക്കാം. അതിലേയ്ക്ക് കുരുകളഞ്ഞെടുത്ത ചക്കപ്പഴവും ചേർത്ത് അരച്ചെടുക്കാം. നാലു ടേബിൾ സ്പൂൺ ശർക്കര ലായനിയും ഒരു ടേബിൾ സ്പൂൺ ഉപ്പും ചേർത്ത് മാവ് ഇളക്കാം. മാവ് കട്ടിയാണെങ്കിൽ അൽപ്പം വെള്ളം കൂടി ഒഴിച്ചിളക്കാം. ദോശക്കല്ല് അടുപ്പിൽവെച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കി തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ആവശ്യത്തിനൊഴിച്ച് ദോശ ചുട്ടെടുക്കാം. ഇനി കഴിച്ചോളൂ.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme