- Advertisement -Newspaper WordPress Theme
gulf newsമെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് കൊളസ്‌ട്രോള്‍ റിപ്പോര്‍ട്ട് എങ്ങനെ

മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് കൊളസ്‌ട്രോള്‍ റിപ്പോര്‍ട്ട് എങ്ങനെ

ശരീരത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള വസ്തുവാണ് കൊളസ്‌ട്രോള്‍. കോശനിര്‍മാണത്തിനും മറ്റുമായി ശരീരം ഇത് ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇതിന്റെ തോത് ക്രമാതീതമായി ഉയരുമ്പോള്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടാകാം. പക്ഷേ ടോട്ടല്‍ കൊളസ്‌ട്രോള്‍ തോത് മാത്രമല്ല ഹൃദയാരോഗ്യത്തെ നിര്‍ണയിക്കുന്നതെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രീഷനിസ്റ്റ് ഡോ. വിശാഖ പറയുന്നു.

ടോട്ടല്‍ കൊളസ്‌ട്രോള്‍ തോത് 200 മുകളില്‍ പോയി എന്ന് കരുതി ഉടനെ സ്റ്റാറ്റിന്‍ മരുന്ന് കഴിക്കേണ്ടതില്ലെന്നും ഡോ. വിശാഖ ചൂണ്ടിക്കാണിക്കുന്നു. നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എച്ച്ഡിഎല്‍, ട്രൈഗ്ലിസറൈഡ് തോത്, ട്രൈഗ്ലിസറൈഡ് എച്ച്ഡിഎല്‍ അനുപാതം എന്നിവയാണ് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാകുന്നത്. 1. എച്ച്ഡിഎല്‍ നല്ല കൊളസ്‌ട്രോള്‍ ആയ ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (എച്ച്ഡിഎല്‍) പുരുഷന്മാരില്‍ 40 നും സ്ത്രീകളില്‍ 50 നും മുകളിലായിരിക്കണം. പരിശോധനയില്‍ ഇത് കുറഞ്ഞ് കാണപ്പെട്ടാല്‍ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നിത്യവുമുള്ള വ്യായാമം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായ മീന്‍ പോലുള്ള ഭക്ഷണവിഭവങ്ങളുടെ ഉപയോഗം എന്നിവ ഇക്കാര്യത്തില്‍ സഹായകമാണ്. ട്രൈഗ്ലിസറൈഡ് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ട്രൈഗ്ലിസറൈഡ് തോത് വളരെ പ്രധാനമാണ്. ഇത് 100 ന് താഴെയാകാന്‍ ശ്രദ്ധിക്കണം. 3. ട്രൈഗ്ലിസറൈഡ്/ എച്ച് ഡിഎല്‍ അനുപാതം 1:2 എന്ന അനുപാതത്തിലായിരിക്കണം. ട്രൈഗ്ലിസറൈഡ് എച്ച്ഡിഎല്‍ തോത് ടോട്ടല്‍ കൊളസ്‌ട്രോള്‍ ഉയര്‍ന്നതാണെങ്കിലും ഈ തോത് കൃത്യമാണെങ്കില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് ഡോ. വിശാഖ കൂട്ടിച്ചേര്‍ക്കുന്നു. കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുള്ളവര്‍ കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെറുതെ സ്റ്റാറ്റിന്‍ മരുന്ന് വാങ്ങി കഴിക്കുന്നതിന് പകരം ആവശ്യമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിക്കേണ്ടതെന്നും ഡോ. വിശാഖ ഓര്‍മിപ്പിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme