- Advertisement -Newspaper WordPress Theme
HEALTHഗര്‍ഭിണിയാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍

ഗര്‍ഭിണിയാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍

ആര്‍ത്തവം വൈകുക
ഗര്‍ഭധാരണത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം ആര്‍ത്തവം വൈകുക എന്നതാണ്. കൃത്യമായ ആര്‍ത്തവ ചക്രം ഉള്ള ഒരാള്‍ക്ക് ആര്‍ത്തവം 7-10 ദിവസത്തില്‍ കൂടുതല്‍ വൈകുകയാണെങ്കില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യതയുണ്ട്.

സ്തനങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
ഗര്‍ഭധാരണത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് സ്തനങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍. സ്തനങ്ങള്‍ കൂടുതല്‍ മൃദുലമാവുക, വേദന അനുഭവപ്പെടുക, വലിപ്പം വര്‍ധിക്കുക, മുലക്കണ്ണുകള്‍ക്ക് നിറം മാറ്റം സംഭവിക്കുക എന്നിവ ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളാണ്.

ഓക്കാനം, ഛര്‍ദ്ദി
ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍ രാവിലെ ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ‘മോണിംഗ് സിക്ക്‌നെസ്’ എന്ന് അറിയപ്പെടുന്നു. എന്നാല്‍ ഇത് ദിവസത്തിലെ ഏത് സമയത്തും ഉണ്ടാകാം.

ക്ഷീണം
ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടത്തില്‍ അമിതമായ ക്ഷീണം അനുഭവപ്പെടാം. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് കാരണം.

മൂത്രമൊഴിക്കാന്‍ കൂടുതല്‍ തോന്നുക
ഗര്‍ഭധാരണത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് മൂത്രമൊഴിക്കാന്‍ കൂടുതല്‍ തോന്നുക എന്നത്. ഗര്‍ഭപാത്രം വലുതാകുന്നതിനനുസരിച്ച് മൂത്രസഞ്ചിയില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദമാണ് ഇതിന് കാരണം.

മറ്റ് ലക്ഷണങ്ങള്‍
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമേ, തലകറങ്ങല്‍, മലബന്ധം, വിശപ്പില്ലായ്മ, ചില ഭക്ഷണങ്ങളോട് താല്പര്യക്കുറവ്, തലവേദന, മൂഡ് മാറ്റങ്ങള്‍ എന്നിവയും ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളായി കാണാറുണ്ട്.

ഹോം പ്രെഗ്‌നന്‍സി ടെസ്റ്റ്

ഗര്‍ഭധാരണം സംശയിക്കുമ്പോള്‍ ആദ്യം ചെയ്യാവുന്നത് ഹോം പ്രെഗ്‌നന്‍സി ടെസ്റ്റ് ആണ്. ഇത് മൂത്രത്തിലെ വഇഏ ഹോര്‍മോണിന്റെ അളവ് പരിശോധിച്ചാണ് ഗര്‍ഭധാരണം സ്ഥിരീകരിക്കുന്നത്.

ഡോക്ടറെ സമീപിക്കുക
ഹോം പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് ഗര്‍ഭധാരണം ഉറപ്പിക്കുക. ഡോക്ടര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം ഉറപ്പുവരുത്തും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme