സീസണ് ആയതോടെ വിപണിയില്‍ പല രുചിയിലും വലിപ്പത്തിലുമുള്ള മാമ്പഴങ്ങള്‍ കുന്നുകൂടുയാണ്. നല്ല പഴത്ത മാമ്പഴം കാണുമ്പോള്‍ കഴിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ നല്ലതുപോലെ പഴുത്ത മാമ്പഴങ്ങള്‍ കടകളില്‍ നിന്ന് വാങ്ങുന്നതിന് മുന്‍പ് ഒന്നു ചിന്തിക്കണം. ഇക്കൂട്ടത്തില്‍ പാകമാകാത്ത മാങ്ങ കൃത്രിമമായി പഴുപ്പിച്ചു വില്‍ക്കുന്ന രീതി വ്യാപകമാണ്. നിരോധിച്ചിട്ടുണ്ടെങ്കിലും കാല്‍സ്യം കാര്‍ബൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചു പഴുപ്പിച്ച മാമ്പഴങ്ങള്‍ വിപണിയിലുണ്ട്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഇവ കഴിച്ചാല്‍ തലവേദന, തലകറക്കം, ശര്ദ്ദില്, നാഡീതളര്‍ച്ച എന്നിവയുണ്ടാകാം.
എന്തുകൊണ്ട് കാല്‍സ്യം കാര്‍ബൈഡ്
കാല്‍സ്യം കാര്‍ബൈഡ് അസറ്റിലീന്‍ എന്ന വാതകം പുറത്തുവിടുന്നു. ഇതില്‍ ആര്‍സെനിക്, ഫോസ്ഫറസ് എന്നിവയുടെ അംശം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് തലകറക്കം, ഛര്‍ദ്ദി, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ചര്‍മത്തില്‍ അള്‍സര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇന്ത്യയില്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴങ്ങള്‍ പഴുപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്.
നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കൃത്രിമമായി പഴപ്പിച്ച മാമ്പഴത്തില്‍ ഈ ഗുണങ്ങള്‍ ഉണ്ടാകില്ല.
കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം
ഒരു ലാബ് പരിശോധനയിലൂടെ മാത്രമേ 100 ശതമാനം ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാനാകൂ. എങ്കിലും കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച മാങ്ങ സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ മൂന്ന മാര്‍ഗ്ഗങ്ങളുണ്ട്.
തൊലി ശ്രദ്ധിക്കുക: സ്വഭാവികമായി പഴുത്ത മാങ്ങയുടെ തൊലിയുടെ എല്ലാഭാഗവും ഒരുപോലെ കാണപ്പെടും. തൊലിയില്‍ നിറവ്യത്യാസം ഉണ്ടായാല്‍ അത് കൃത്രിമായി പഴുപ്പിച്ചതാകാന്‍ സാധ്യതയുണ്ട്. കൂടാതെ തൊലിയില്‍ കറുത്ത കുത്തുകള്‍ വീണിട്ടുണ്ടെങ്കില്‍ അത്തരം മാമ്പഴം വാങ്ങരുത്.
പ്രഷര്‍ ടെസ്റ്റ് നടത്തുക: മാമ്പഴം പുറമെ പിടിച്ച ഉടന്‍ മൃദുവായി തോന്നുന്നത് അത് കൃത്രിമായി പഴുപ്പിച്ചതു കൊണ്ടാകാം. മാമ്പഴത്തിന് സ്വാഭാവികമായി അല്‍പ്പം കട്ടിയുണ്ടാകും.
വെള്ളത്തിലിട്ട് പരിശോധന: ഒരു പാത്രത്തില്‍ വെള്ളം നിറച്ച് മാങ്ങ അതില്‍ മുക്കുക. മാമ്പഴം വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ അവ കൃത്രിമമായി പഴപ്പിച്ചതാകാം. കാരണം, കാല്‍സ്യം കാര്‍ബൈഡിന്റെ ഉപയോഗം മാങ്ങയിലെ പള്‍പ്പിന്റെ അളവ് കുറയ്ക്കുകയും അതിനെ ഭാരം കുറഞ്ഞതാക്കുകയും ചെയ്യുന്നു, അതിനാല്‍ അത് പൊങ്ങിക്കിടക്കുകയും മുങ്ങാതിരിക്കുകയും ചെയ്യും.
പേവിഷബാധയ്ക്കെതിരെ കുത്തിവെപ്പ് എടുത്തവർ സൂക്ഷിക്കുക; നാലു മാസത്തിനിടയിൽ മരിച്ചത് 11 പേർ