in , , , , , , ,

പഴവര്‍ഗങ്ങള്‍ എങ്ങനെ സുരക്ഷിതമാക്കാം

Share this story

കീടനാശിനി കലരാത്ത പഴങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുക വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുന്നു. കീടനാശിനിയുടെ അംശം ഉണ്ടെങ്കിലും അതു കുറച്ച് പഴങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള പൊടിക്കൈകള്‍ അറിയാം.

-പഴവര്‍ഗങ്ങള്‍ ഉപയോഗിക്കും മുന്‍പ് രണ്ടോ മൂന്നോ തവണ നന്നായി കഴുകണം.

-വിനാഗിരി ഉപയോഗിച്ചു കഴുകാം. രണ്ട്‌ േടബിള്‍ സ്പൂണ്‍ വിനാഗിരി ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി പഴങ്ങള്‍ നാലഞ്ച് മിനിറ്റ് മുക്കി വയ്ക്കാം. എന്നാല്‍ ഈ രീതിയിലൂടെ കഴുകിയെടുത്താലും മുന്തിരിയിലെ വിഷാംശം നീക്കാന്‍ വളരെ പ്രയാസമാണ്.

-സോഡാപൊടി (സോഡിയം ബൈകാര്‍ബണേറ്റ്) കീടനാശിനികളുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. പഴങ്ങളും പച്ചക്കറികളും മൂന്നോ നാലോ മിനിറ്റ് സോഡാപൊടി കലക്കിയ വെള്ളത്തില്‍ മുക്കി വയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകാം.

-ആവശ്യമെങ്കില്‍ ആദ്യം വിനാഗിരി ഉപയോഗിച്ച് കഴുകിയ ശേഷം രണ്ടാമതു സോഡാപൊടി ഉപയോഗിച്ചും കഴുകാം. രണ്ടും ഒന്നിച്ചു ചേര്‍ത്ത് ഉപയോഗിക്കരുത്. കഴുകിയ ശേഷം നല്ല കോട്ടന്‍ തുണികൊണ്ട് തുടച്ചെടുത്തു സൂക്ഷിക്കാം.

-വാളന്‍ പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍ എടുത്തു വെള്ളത്തില്‍ പിഴിഞ്ഞ്, ആ വെള്ളത്തിലും പഴങ്ങള്‍ മുക്കിവയ്ക്കാം.

-കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പു വെള്ളത്തില്‍ കഴുകുന്നത് ഫലപ്രദമാണ് എന്നത് വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ ഈ രംഗത്തെ വിദഗ്ധര്‍ ഈ രീതി ശുപാര്‍ശ ചെയ്യുന്നില്ല.

-പുകയ്ക്കുക, പഴുത്ത പഴം പച്ചയായ പഴങ്ങളുടെ ഇടയില്‍ വയ്ക്കുക. വയ്‌ക്കോലില്‍ ഇട്ടു വയ്ക്കുക. അരിപ്പൊടിയില്‍ ഇട്ട് അടച്ചു വയ്ക്കുക തുടങ്ങിയവയാണ് സ്വാഭാവികമായി പഴുക്കാനുള്ള മാര്‍ഗങ്ങള്‍.

-എപ്പോഴും സീസണലായി ലഭിക്കുന്ന പഴങ്ങള്‍ വാങ്ങിക്കു

കടുകിന്റെ ഗുണങ്ങള്‍

പുകവലിക്കാത്തവരിലും ശ്വാസകോശ രോഗങ്ങള്‍ക്ക് സാധ്യതയേറെ