സദ്യയ്ക്കും ആഘോഷങ്ങള്‍ക്കും ഒഴിവാക്കാനാകാത്ത ഒരു വിഭവമാണ് കൂട്ടുകറി. വറുത്തരച്ച കറി എന്നൊരു പേരു കൂടി ഇതിനുണ്ട്. കടലയും, ചേനയും, പച്ചക്കായയും, തേങ്ങയുമാണ് ഇതിലെ പ്രധാന ചേരുവകള്‍. പുഴുക്കിനോട് സാമ്യം തോന്നുമെങ്കിലും രുചിയില്‍ വ്യത്യസ്തമാണ്. തേങ്ങ അരച്ചും, വറുത്തു ചേര്‍ത്തും വരട്ടിയെടുക്കുന്നതാണ് ഇതിന്റെ പാചക രീതി. പേരു സൂചിപ്പിക്കുന്നതു പോലെ വ്യത്യസ്ത പച്ചക്കറികളും ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് പാകം ചെയ്യുന്നതാണ് കൂട്ടുകറി. ചേനയും കായും മാത്രമല്ല കപ്പ, വെള്ളരി തുടങ്ങിയവയും ഇതില്‍ ചേര്‍ക്കാവുന്നതാണ്.
ചേരുവകള്‍
കടല
മഞ്ഞള്‍പ്പൊടി
മുളകുപൊടി
ഉപ്പ്
ചേന
കായ
തേങ്ങ
ജീരകം
വെള്ളം
വെളിച്ചെണ്ണ
കടുക്
ഉഴുന്ന്
കറിവേപ്പില
വറ്റല്‍മുളക്
കുരുമുളകുപൊടി
തയ്യാറാക്കുന്നവിധം
അര കപ്പ് കടല വെള്ളത്തില്‍ കഴുകി കുക്കറിലെടുത്ത് അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ഒഴിച്ച് ഒരു വിസില്‍ അടിക്കുന്നതു വരെ അടുപ്പില്‍ വെയ്ക്കുക. അടി കട്ടിയുള്ള മറ്റൊരു പാത്രത്തില്‍ ചേന ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്, കായ അരിഞ്ഞത് ഒരു കപ്പ്, എന്നിവയോടൊപ്പം അര ടീസ്പൂണ്‍ മുളുകപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. അര കപ്പ് തേങ്ങ, അര ടീസ്പൂണ്‍ ജീരകം, കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഒരു ടേബിള്‍സ്പൂണ്‍ കടുക് ചേര്‍ത്ത് പൊട്ടിക്കുക, ഒരു ടേബിള്‍സ്പൂണ്‍ ഉഴുന്ന് ചേര്‍ത്ത് വറുക്കുക. അതിലേയ്ക്ക് രണ്ട് വറ്റല്‍മുളക്, ഒരു കപ്പ് തേങ്ങ ചേര്‍ത്ത് വറുക്കുക. ചേനയും കായും വെന്തതിലേയ്ക്ക് കടല ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തേങ്ങ അരച്ചതു ചേര്‍ത്ത് വേവിക്കുക. വറുത്ത തേങ്ങ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും മാറ്റാം.
ചര്‍മ്മത്തിലെ ചുളിവുകളും ബ്ലാക്ക് ഹെഡ്സും മാറ്റാം; ഉലുവ മതി