- Advertisement -Newspaper WordPress Theme
BEAUTYചര്‍മ്മത്തിലെ ചുളിവുകളും ബ്ലാക്ക് ഹെഡ്‌സും മാറ്റാന്‍ ഉലുവയ്ക്ക് സാധിക്കുമോ?

ചര്‍മ്മത്തിലെ ചുളിവുകളും ബ്ലാക്ക് ഹെഡ്‌സും മാറ്റാന്‍ ഉലുവയ്ക്ക് സാധിക്കുമോ?

ചര്‍മ്മത്തില്‍ പല രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഓരോരുത്തരും നേരിടുന്നത്. മുഖക്കുരു, പാടുകള്‍, ചുളിവുകള്‍, വരകള്‍ അങ്ങനെ തുടങ്ങി പ്രായമാകുന്നത് അനുസരിച്ച് ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ചര്‍മ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം ഉറപ്പാക്കിയില്ലെങ്കില്‍ ഒരു പക്ഷെ ചര്‍മ്മം വേഗത്തില്‍ കേട് വരാനുള്ള സാധ്യത കൂടുതലാണ്. ചര്‍മ്മ സംരക്ഷണത്തിന് ശരിയായ രീതിയിലുള്ള ഫേസ് പായ്ക്കുകളും സ്‌ക്രബുകളുമൊക്കെ ഉപയോഗിക്കാന്‍ ശ്രമിക്കണം. പ്രായമാകുന്നത് അനുസരിച്ച് ചര്‍മ്മത്തില്‍ നല്ല പരിചരണം ഉറപ്പാക്കാന്‍ ശ്രമിക്കണം. ഇത്തരത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്നൊരു ഫേസ് പായ്ക്ക് നോക്കാം.

ഉലുവ

ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ് ഉലുവ. മുഖക്കുരുവും അതിന്റെ പാടുകളും എല്ലാവര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ്. ആവര്‍ത്തിച്ചുള്ള മുഖക്കുരു കാരണം, ചര്‍മ്മത്തിന് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുകയും ചര്‍മ്മത്തെ മങ്ങിയതും അനാരോഗ്യകരവുമാകുകയും ചെയ്യും. ഉലുവയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള ഡയോസ്‌ജെനിന്‍ അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങള്‍ മുഖക്കുരുവിനെതിരെ പോരാടാന്‍ ചര്‍മ്മത്തെ സഹായിക്കുന്നതാണ്. മാത്രമല്ല ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിലൂടെ ചുളിവുകള്‍, കറുത്ത പാടുകള്‍, അണുബാധകള്‍ എന്നിവയ്ക്ക് കാരണമാകുന്നത് ഇല്ലാതാക്കുന്നു.

തൈര്
ചര്‍മ്മത്തിന് ഏറ്റവും അനുയോജ്യമാണ് തൈര്. ഇതിലെ ലാക്റ്റിക് ആസിഡ് മുഖക്കുരു പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങളും അതുപോലെ ജലാംശവും നല്‍കാനും തൈര് വളരെ മികച്ചതാണ്. ചര്‍മ്മത്തെ നാച്യുറലായി എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ തൈരിന് കഴിയും. അഴുക്കും മറ്റ് അന്തരീക്ഷ മലിനീകരണങ്ങളൊക്കെ ഇല്ലാതാക്കാനും ചര്‍മ്മത്തിന് ആവശ്യമായ രീതിയില്‍ നേരെയാക്കാനും തൈര് ഏറെ മികച്ചതാണ്. ചര്‍മ്മത്തെ നന്നായി പോഷിപ്പിക്കാന്‍ വളരെ മികച്ചതാണ് തൈര് എന്ന് തന്നെ പറയാം.

തേന്‍
ചര്‍മ്മത്തിന്റെ മികച്ച സുഹൃത്താണ് തേന്‍. നന്നായി ചര്‍മ്മത്തെ ശരിയായ രീതിയില്‍ മോയ്ചറൈസ് ചെയ്ത് നിര്‍ത്താന്‍ തേന്‍ വളരെയധികം സഹായിക്കാറുണ്ട്. നല്ല തിളക്കവും അതുപോലെ തുടിപ്പും നല്‍കാനും തേന്‍ ഏറെ സഹായിക്കുന്നു. വരണ്ട ചര്‍മ്മത്തെ നേരെയാക്കാനും എക്‌സ്‌ഫോളിയേറ്റ് ചെയ്യാനും തേന്‍ മികച്ചതാണ്. ചര്‍മ്മത്തിലെ ബാക്ടീരിയകളെ പുറന്തള്ളി മുഖക്കുരു പോലെയുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കറുത്ത പാടുകളെ മാറ്റാനും തേന്‍ ഏറെ സഹായിക്കാറുണ്ട്. ചര്‍മ്മ സംരക്ഷണത്തില്‍ പതിവായി തേന്‍ ഉപയോഗിച്ചാല്‍ പല ഗുണങ്ങള്‍ ലഭിക്കാറുണ്ട്.

പായ്ക്ക് തയാറാക്കാന്‍

ഈ പായ്ക്ക് തയാറാക്കാനായി ഒരു ചെറിയ ബൌള്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. അല്ലെങ്കില്‍ കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും വയ്ക്കണം. അതിന് ശേഷം ഇതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ തൈരും 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ഇനി ഇത് മുഖത്തും കഴുത്തിലുമൊക്കെയിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി വ്യത്തിയാക്കാവുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme