- Advertisement -Newspaper WordPress Theme
BEAUTYമുടി കൊഴിച്ചിലാണോ പ്രശ്‌നം; എങ്കില്‍ ഒരാഴ്ച ഈ സെറം ഉപയോഗിക്കൂ

മുടി കൊഴിച്ചിലാണോ പ്രശ്‌നം; എങ്കില്‍ ഒരാഴ്ച ഈ സെറം ഉപയോഗിക്കൂ

മുടി വളരാന്‍ കൃത്രിമ വഴികള്‍ കാര്യമായി ഇല്ലെന്ന് തന്നെ പറയാം. ചില മെഡിക്കല്‍ വഴികള്‍ വളരെ ചിലവേറിയതുമാണ്. ഇത് എല്ലാവര്‍ക്കും ചെയ്യാന്‍ സാധിച്ചുവന്നും വരില്ല. ഇതിന് പരിഹാരമെന്നത് തികച്ചും നാച്വറല്‍ ആയ വഴികളാണ്. ഇത്തരത്തില്‍ ഒന്നാണ് ഇവിടെ പറയുന്നത്. ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന സെറമാണ് ഇത്. നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന, യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഒന്ന്. ഇതെക്കുറിച്ചറിയാം.

ഇതിന് വേണ്ടത് റോസ്മേരിയാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്തസസ്യമാണ്. ഇന്ന് മുടിസംരക്ഷണത്തിന് ഉപയോഗിച്ച് വരുന്ന ഒന്നാണിത് . ശിരോചര്‍മത്തിന് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് റോസ്മേരി . മുടി നേരത്തെ നരച്ച് തുടങ്ങുന്നത് തടയാനും ഇതേറെ നല്ലതാണ്.ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്. റോസ്മേരിക്കാഡിസ്, കാര്‍നോയിക് ആസിഡ്, ക്യാംഫര്‍ തുടങ്ങിയ പല ആല്‍ക്കലോയ്ഡുകളും ഇതിലുണ്ട്. ഇത് നാം തലയോട്ടിയില്‍ പുരട്ടുമ്പോള്‍ രക്തപ്രവാരം വര്‍ദ്ധിയ്ക്കുന്നതാണ് മുടി വളരാന്‍ കാരണമാകുന്നത്.

ഇതില്‍ കറിവേപ്പില കൂടി ചേര്‍ക്കുന്നു. കറിവേപ്പിലയും മുടിയുടെ പല പ്രശ്നങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നാണ്. ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടമാണ് കറിവേപ്പില. ഇതിലെ പ്രോട്ടീനുകള്‍ മുടിയുടെ കട്ടി കുറയുന്നതും അറ്റം പിളരുന്നതുമെല്ലാം തടഞ്ഞു നിര്‍ത്തുന്നു.ബീറ്റാ കരോട്ടിന്‍ മുടി കൊഴിച്ചില്‍ തടഞ്ഞുനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണ്. ഇതിലെ അമിനോ ആസിഡുകള്‍ മുടികൊഴിച്ചില്‍ തടയുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതേസമയം ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ തലയോട്ടിയില്‍ എല്ലായ്‌പ്പോഴും ആവശ്യമായ ഈര്‍പ്പം നല്‍കുന്നു. ഇത് കഴിയ്ക്കുന്നതും നല്ലതാണ്.

വൈറ്റമിന്‍ ഇ ഓയില്‍ കൂടി ഇതില്‍ ചേര്‍ക്കുന്നുണ്ട്. വൈറ്റമിന്‍ ഇ ക്യാപ്സൂളിനെ കുറിച്ച് എല്ലാവരും കേട്ടു കാണും. ഇത് പല സൗന്ദര്യ, മുടി സംരക്ഷണ പരീക്ഷണങ്ങളിലും പ്രധാനപ്പെട്ട ഘടകമാണ്. ഇത് മുടിയുടെ വരണ്ട സ്വഭാവം മാറാന്‍ നല്ലതാണ്. മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും ഇതേറെ നല്ലതാണ്. നിര്‍ജീവമായ മുടിയിഴകള്‍ക്ക് ആരോഗ്യം നല്‍കാനും ജീവന്‍ നല്‍കാനും മികച്ചതാണ്. മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടിയ്ക്ക് തിളക്കം നല്‍കാനും വൈറ്റമിന്‍ ഇ ഓയില്‍ മികച്ചതു തന്നെയാണ്.

ഇത് ഉണ്ടാക്കാന്‍ കുറഞ്ഞ തീയില്‍ റോസ്മേരി ഇലകള്‍ വെള്ളത്തില്‍ ഇടണം. ഒപ്പം കറിവേപ്പിലയും ഇടുക. ഇതെല്ലാം കുറഞ്ഞ തീയില്‍ തിളപ്പിച്ചെടുക്കണം. ഇത് ഊറ്റിയെടുക്കാം. ഇത് ചൂടാറുമ്പോള്‍ അല്‍പം വൈറ്റമിന്‍ ഇ ഓയില്‍ കൂടി ചേര്‍ത്തിളക്കി സൂക്ഷിച്ച് വയ്ക്കാം. ഇത് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme