spot_img
spot_img
HomeHEALTHഭര്‍ത്താവിന്റെ അമിത മദ്യപാനവും മര്‍ദ്ദനവും യുവതിയേയും കുഞ്ഞിനേയും മരണത്തിലെത്തിച്ചു

ഭര്‍ത്താവിന്റെ അമിത മദ്യപാനവും മര്‍ദ്ദനവും യുവതിയേയും കുഞ്ഞിനേയും മരണത്തിലെത്തിച്ചു

വര്‍ക്കല: യുവതിയെ രണ്ടര വയസ്സുളള മകള്‍ക്കൊപ്പം ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ കല്ലുമലക്കുന്ന് എസ്.എസ് നിവാസില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകള്‍ നക്ഷത്ര(ലച്ചു)എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട പോലീസ് സുജിത്തിനെ കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയില്‍ ഒരു മുണ്ടിന്റെ ഇരുതലപ്പിലുമായി ഇരുവരും തൂങ്ങിനില്‍ക്കുന്നതായാണ് കണ്ടത്. കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട ശേഷം ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പ്രാഥമിക നിഗമനം. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ മദ്യപാനവും തുടര്‍ന്നുളള മര്‍ദ്ദനവും കാരണം ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് സംശയിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് മരണവിവരം പുറത്തറിയുന്നത്. സ്വകാര്യബസ് ഡ്രൈവറായ സുജിത്ത് സ്ഥിരമായി മദ്യപിക്കുകയും വീട്ടില്‍ വഴക്കുണ്ടാക്കുകയും ശരണ്യയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് അയക്കാരും നാട്ടുകാരും പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെ സുജിത്തും ശരണ്യയും തമ്മില്‍ വഴക്കു നടന്നിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് വഴക്കിട്ട ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അകത്ത് നോക്കിയപ്പോള്‍ രണ്ടാളും തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സുജിത്ത് ബഹളം വച്ചത് കേട്ട് നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വര്‍ക്കല തഹസീല്‍ദാറുടെ സാന്നിദ്ധ്യത്തില്‍ വെളളിയാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ശരണ്യയുടെ ശരരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ദരും പരിശോധന നടത്തി. മൃതദേഹങ്ങള്‍ പാരിപ്പളളി മെഡിക്കല്‍കോളേജിലെ പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കല്ലറ സ്വദേശിയാണ് ശരണ്യ. അഞ്ചുവര്‍ഷം മുമ്പായിരുന്നു വിവാഹം.

- Advertisement -

spot_img
spot_img

- Advertisement -