സ്‌ട്രോക്ക് വന്നവരില്‍ അമിത ബി.പി കുറയ്ക്കാനായി വിരല്‍ത്തുമ്പില്‍ ചെറിയൊരു സൂചി കൊണ്ട് കുത്തി രക്തം കളഞ്ഞാല്‍ മതിയെന്നു ഇന്റര്‍നെറ്റില്‍ കണ്ടു ശരിയാണോ
ഇതു തികച്ചും തെറ്റായ ഒരു ധാരണയാണ്. ഒന്നാമത്, വിരല്‍ത്തുമ്പില്‍ മുറിവുണ്ടാക്കി രക്തം പുറത്തുകളയുന്നതുകൊണ്ട് അമിത ബിപിക്ക് ഒരു കുറവും ഉണ്ടാകാന്‍ പോകുന്നില്ല രണ്ടാമത്, ഇങ്ങനെ രക്തം കളയുന്നതുകൊണ്ട് രക്തനഷ്ടം വരാം. മുറിവുകളില്‍ അണുബാധയ്ക്കും സാധ്യത ഉണ്ട് സ്‌ട്രോക്ക് ഉണ്ടായി ആദ്യ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ് ഈ സമയത്ത് വളരെ പെട്ടെന്നു തന്നെ രോഗിയെ ആശുപത്രിയില്‍ എത്തിക്കുക.