in , , , , , ,

ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം, ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി

Share this story

ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി

തിരുവനന്തപുരം. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ചതു സംഭവിച്ച വിവാദത്തില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ അന്വേഷണം ആരംഭിച്ചു. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.

19 നു വ്യക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും 20നു മരിക്കുകയും ചെയ്ത കാരക്കോണം സ്വദേശി സുരേഷ് കുമാറിന്റെ (62) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. സുരേഷ് കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് റജിസ്റ്റര്‍ ചെയത് കേസില്‍ കഴക്കുട്ടം അസി.കമ്മിഷണര്‍ സി.എസ്.ഹരി അന്വേഷണം ആരംഭിച്ചു. പരാതിക്കാരനില്‍ നിന്നു മൊഴി രേഖപ്പെടുത്തി.

ചികിത്സപ്പിഴവു സംബന്ധിച്ച പരാതി ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് എസിപിക്ക് കൈമാറിയത്. അതേസമയം.രോഗി മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ സമരം നടത്തി.

മെഡിക്കല്‍ കോളജ് അധിക്യതരുടെ അനാസ്ഥ മൂലം രോഗി മരിക്കാനിടയായ സംഭവത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് സമരം ഉദ്ഘാടനം ചെയത് മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ പാലോട് രവി അധ്യക്ഷനായി. വര്‍ക്കല കഹാര്‍ പ്രസംഗിച്ചു.

വെളളരി

അടിപതറാതെ പോരാടി ഇരുനൂറോളം പേരുടെ ജീവന്‍ കാത്ത പെണ്‍കരുത്ത്; മോണിക ഖന്ന