- Advertisement -Newspaper WordPress Theme
LIFEഅടിപതറാതെ പോരാടി ഇരുനൂറോളം പേരുടെ ജീവന്‍ കാത്ത പെണ്‍കരുത്ത്; മോണിക ഖന്ന

അടിപതറാതെ പോരാടി ഇരുനൂറോളം പേരുടെ ജീവന്‍ കാത്ത പെണ്‍കരുത്ത്; മോണിക ഖന്ന

ആയിരങ്ങളുടെ ജീവന്‍ നമ്മുടെ കൈയ്യിലാണെന്ന ചിന്ത പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കും, ചിലപ്പോള്‍ ആ ചിന്ത തന്നെ നമ്മെ പൂര്‍ണമായും ഇല്ലാതാക്കും. എന്നാല്‍ മുന്നിലുള്ള എല്ലാ തടസ്സങ്ങളെയും മറികടന്ന് തന്നെ വിശ്വസിച്ചവരുടെ ജീവന്‍ നിലനിര്‍ത്താന്‍ അവസാനം വരെ പോരാടിയവര്‍ മാത്രമേ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളൂ.

ഒരു വിമാനത്തിലെ എല്ലാ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് പെണ്‍പുലിയാണ് ഇസമൂഹമാദ്ധ്യമങ്ങളിലെ താരം, സ്പൈസ് ജെറ്റിലെ വനിതാ പൈലറ്റായ മോണിക ഖന്ന.

പക്ഷി വന്നിടിച്ച് വിമാനത്തിന് തീ പിടിച്ചപ്പോള്‍, ഒന്നും നോക്കാതെ കൃത്യമായ ഇടപെടലിലൂടെ വിമാനത്തിലുണ്ടായിരുന്ന 185 ലധികം ആളുകളുടെ ജീവന്‍ രക്ഷിച്ച ഹീറോയാണ് മോണിക ഖന്ന. പറ്റ്നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകില്‍ തീ പിടിച്ചായിരുന്നു അപകടം. ബോയിങ്-737 വിമാനത്തിന്റെ ഇടത് ചിറകില്‍ പക്ഷി വന്നിടിച്ച് തീ പടര്‍ന്നുപിടിച്ചു. ഇത് കണ്ടുനിന്ന നാട്ടുകാര്‍ വിവരം എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചു. ഇതോടെ അഗ്‌നിബാധയേറ്റ വിമാനം അടിയന്തിരമായി താഴെയിറക്കണം എന്നായി. ക്യാപ്റ്റന്‍ മോണിക്ക ഖന്നയും ഫസ്റ്റ് ഓഫീസര്‍ ബല്‍പ്രീത് സിംഗ് ഭാട്ടിയയമാണ് അപ്പോള്‍ കോക്പിറ്റിലുണ്ടായിരുന്നത്. 185 ല്‍ അധികം യാത്രക്കാരുടെ ജീവന്‍ തങ്ങളുടെ കൈകളിലാണെന്ന് ചിന്തിച്ച ഇവര്‍ക്ക് അടിപതറിയില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും വിവരം ലഭിച്ചതോടെ ഖന്ന നടപടികള്‍ തുടങ്ങി. ആദ്യം തന്നെ അഗ്‌നിബാധയേറ്റ വിമാനത്തിന്റെ ഇടത് എഞ്ചിന്‍ നിര്‍ത്തി. വിമാനം ഒരു റൗണ്ട് ചുറ്റി പറ്റ്ന വിമാനത്താവളത്തിലേക്ക് തന്നെ തിരികെ എത്തിച്ചു. വിമാനം ലാന്റ് ചെയ്യുമ്പോള്‍ ഒരു എഞ്ചിന്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്

വിമാനം റണ്‍വേയില്‍ തിരിച്ചിറങ്ങുമ്പോഴേക്കും തീ അണഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികളും പറഞ്ഞു. അപകടത്തില്‍ വിമാനത്തിന്റെ ഒരു ഫാന്‍ ബ്ലേഡും എഞ്ചിനും തകര്‍ന്നിട്ടുണ്ട്.

നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ആളുകളെ വിമാനത്തില്‍ നിന്നും പുറത്തെത്തിച്ചത്. സമയോചിതമായ ഇടപെടലിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച മോണിക ഖന്നയ്ക്ക് പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme