- Advertisement -Newspaper WordPress Theme
HEALTHവളർത്തുമൃഗങ്ങളുമായുള്ള അടുപ്പം സ്ത്രീകളിലെ മാനസികസമ്മർദ്ദം കുറയ്ക്കും

വളർത്തുമൃഗങ്ങളുമായുള്ള അടുപ്പം സ്ത്രീകളിലെ മാനസികസമ്മർദ്ദം കുറയ്ക്കും

വളർത്തുമൃഗങ്ങളുമായി, പ്രത്യേകിച്ച് നായകളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് സ്ത്രീകളിൽ കുട്ടിക്കാലത്തുൾപ്പെടെ സംഭവിച്ച മാനസിക ആഘാതങ്ങളുടെ തോത് കുറയ്ക്കുകയും, ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കുമെന്നും പഠനം. വളർത്തുമൃഗങ്ങളുടെ കൂട്ടുകെട്ടിൻ്റെ വൈകാരിക നേട്ടങ്ങൾ മനസ്സിലാക്കാൻ പുതിയ യു.എസ് പഠനത്തിന് സാധിക്കുന്നുണ്ടെന്നാണ് ​ശാസ്ത്രജ്ഞരുടെ വാദം.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലായ ‘ജാമ’യിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 200ലധികം സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ​ഗവേഷണം നടത്തിയത്. ഇതിൽ പങ്കെടുത്ത ഭൂരിഭാ​ഗം പേരും ഏതെങ്കിലും രീതിയിൽ മാനസികസമ്മർദ്ദം അനുഭവിക്കുന്നവരൊ, അനുഭവിച്ചവരോ ആയിരുന്നു. ‌

കുട്ടിക്കാലത്തെ ദുരുപയോഗം അതിജീവിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. ഇവരിൽ പകുതിയിലേറെ പേർക്കും വിഷാദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാൻ സാധിച്ചത് അവരുടെ വളർത്തുമൃ​ഗളിലൂടെയാണ് എന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ഇത്തരം വ്യക്തികൾക്കുണ്ടായിരുന്ന വളർത്തു മൃ​ഗങ്ങൾ കൂടുതലും നായകളായിരുന്നു എന്നും ശാസ്ത്രജ്ഞർ‍ നടത്തിയ ​ഗവേഷണത്തിൽ കണ്ടെത്തി‌.

വളർത്തുമൃ​ഗങ്ങളുമായുള്ള മനുഷ്യരുടെ ബന്ധത്തെ അടിസ്ഥാനമാക്കി നടത്തിയ മുൻ പഠനങ്ങൾ മധ്യവയസ്കരിലും പ്രായമായവരിലും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് തെളിയിച്ചിരുന്നു. വളർത്തുമൃഗങ്ങളുമായി സജീവമായി ഇടപഴകുന്നത് എച്ച്ഐവി/എയ്ഡ്സ്, ടെർമിനൽ ക്യാൻസർ എന്നിവയുള്ള രോഗികളിലും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്നും മുൻ പഠനങ്ങൾ തെളിയിച്ചിരുന്നു. മനഃശാസ്ത്രപരമായ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാർക്ക് വിലപ്പെട്ട സംഭാവനകൾ നൽകാൻ ​ഗവേഷണത്തിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme