- Advertisement -Newspaper WordPress Theme
AYURVEDAനാരങ്ങാവെളളത്തില്‍ ഉപ്പിട്ടു കുടിക്കുന്നത് അപകടകരമോ?

നാരങ്ങാവെളളത്തില്‍ ഉപ്പിട്ടു കുടിക്കുന്നത് അപകടകരമോ?

ഉപ്പ് ശരീരത്തിന് ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറംതള്ളുകയാണ്. വിയര്‍പ്പിലൂടെയാണിത് കൂടുതലായി സാധിക്കുന്നത്. വിയര്‍പ്പിന് ഉപ്പുരസം അനുഭവപ്പെടുന്നത് ഉപ്പ് രോമകൂപങ്ങള്‍ വഴി വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്.

വിയര്‍പ്പ് ഉണങ്ങിയാല്‍ ചര്‍മത്തില്‍ ഉപ്പ് തരികള്‍ കാണാം. ശരീരത്തിന് ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഉപ്പ് ഇങ്ങനെ പുറംതള്ളപ്പെടില്ല. ഇതിനു പുറമെ മൂത്രം വഴിയും ഉപ്പ് നീക്കം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് മൂത്രത്തിന് ഉപ്പുരസം.

ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഉപ്പു രസത്തിന് ആനുപാതികമായ വ്യതിയാനം അനുഭവപ്പെടുന്നു. ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തു പോകാന്‍ ഉപ്പ് അനുവദിക്കില്ല. മാലിന്യങ്ങള്‍ ശരീരത്തെ ദോഷമായി ബാധിക്കുന്നു. അതായത് ശരീരത്തില്‍ അളളിപ്പിടിച്ച് നില്‍ക്കുന്ന വിഷ മാലിന്യങ്ങളും കറകളും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടാന്‍ ഉപ്പ് അനുവദിക്കില്ല. ഉപ്പ് ശരീരത്തില്‍ നിലനില്‍ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും.

ഉപ്പ് കഴിച്ചു കൊണ്ടിരിക്കെ രോഗം സുഖപ്പെടാന്‍ പ്രയാസമായിരിക്കുമെന്ന് ചുരുക്കം. അതിനാല്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ച ശേഷമേ ഏതു മരുന്നും ചികിത്സയും ഫലപ്പെടുകയും ഉളളു. ഉപ്പോ ഉപ്പിനേക്കാള്‍ കടുപ്പമുളള മരുന്നോ കഴിച്ചാല്‍ രോഗം ഭേദപ്പെടുകയല്ല, രൂക്ഷമാകുകയാണ് ചെയ്യുക.

പാമ്പ്, തേള്‍ പോലുളള വിഷജന്തുക്കള്‍ കടിച്ചാല്‍ ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം ഇതു തന്നെയാണ്. വിഷം വേഗത്തില്‍ ഇറങ്ങണമെങ്കില്‍ ഉപ്പ് ശരീരത്തില്‍ ചെല്ലാതിരിക്കണം. അതുമല്ല, ഉപ്പിന് എന്തിനേയും ദ്രവിപ്പിക്കാനുളള കഴിവ് ഉണ്ട്. അമിതമായി ശരീരത്തിലേക്ക് അച്ചാറുകളുടെ രൂപത്തിലും ഉപ്പടങ്ങിയ ആഹാരങ്ങളിലൂടെയും എത്തുന്ന ഉപ്പ് ശരീരഭാഗങ്ങളെ ദ്രവിപ്പിക്കാനും ഇടയുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme