മനുഷ്യാവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരള്‍. കരളിന് ധാരാളം ധർമ്മങ്ങളുണ്ട്. വയറ്റിലും കുടലിലുമായി ദഹിച്ച ആഹാരപദാർത്ഥങ്ങൾ പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ഭക്ഷണത്തെ ശരീരത്തിന് ആവശ്യമായ പോഷക വസ്തുക്കളാക്കി മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയയെ യൂറിയയാക്കിമാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു.