in , , , ,

ചക്ക ഒരു സൂപ്പര്‍ ഭക്ഷണം

Share this story

ഔദ്ദ്യോഗിക ഫലമായ ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ്. പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു .ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

മധുരമുള്ള സ്വാദിഷ്ടമായ ഈ പഴത്തിന് പലതരം ആരോഗ്യഗുണങ്ങളും ഉണ്ട്, മാത്രമല്ല, നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളാല്‍ സമ്പുഷ്ടവുമാണ് ഇത്. ചക്ക പഴത്തില്‍ അടങ്ങിയിട്ടുളള ഉയര്‍ന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഈ പഴത്തില്‍ നാരുകളും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും ശരീരത്തെ ദഹനപ്രക്രിയയെ എളുപ്പമാക്കാനും സഹായിക്കും. കൂടാതെ നാരുകള്‍ നിങ്ങളുടെ വയര്‍ നന്നായി നിറയ്ക്കുകയും ചെയ്യും. ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ വഴി വയ്ക്കുകയും ചെയ്യും. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് ഏറെ പ്രയോജനകരമാണ്.

വിറ്റാമിന്‍ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാല്‍ ചക്ക കഴിക്കുന്നത് നമ്മുടെ നേത്രാരോഗ്യത്തിനും രോഗപ്രിരോധശഷിക്കും ഗുണം ചെയ്യും. ഇതിന് നമ്മുടെ കാഴ്ച മെച്ചപ്പെടുത്താനും കാഴ്ച കുറയുന്നത് തടയിടുവാനും കണ്ണിന്റെ പ്രശ്‌നങ്ങള്‍ അകറ്റുവാനും ഉള്ള കഴിവുമുണ്ട്.

നമ്മുടെ ദഹനവ്യവസ്ഥയുടെ ആരോഗ്യം വേദ്ധിപ്പിക്കുവാന്‍ ഏറ്റവും ഉത്തമം ആണ് ചക്ക പഴം. ഇത് മലബന്ധം അല്ലെങ്കില്‍ വയര്‍ വീര്‍ക്കുന്നത് പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തടയുകയും നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും വയറ്റിലെ അള്‍സര്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.

എല്ലുകള്‍ക്കും പേശികള്‍ക്കും ആവശ്യമായ മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണിത്. ഭക്ഷണത്തില്‍ ചക്ക ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ എല്ലുകളും പേശികളും ശക്തിപ്പെടുത്താനും ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാനും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ ചക്ക പഴം സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, അതില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യും.

ധാരാളം വിറ്റാമിനുകളും ഫൈബറും അടങ്ങിയതാണ് ചക്ക. പല ജീവിതശൈലി രോഗങ്ങളെയും തടയാന്‍ ചക്കയിലെ പോഷക ഗുണങ്ങള്‍ക്ക് കഴിയും. വാര്‍ദ്ധക്യത്തെ തടയാനും കൊളെസ്‌ട്രോളിനെ ചെറുക്കാനും ചക്ക സഹായിക്കുന്നു.

ചക്ക പ്രമേഹത്തെ നിയന്ത്രിക്കും. എന്നാല്‍ പഴുത്ത ചക്കയല്ല, പച്ചച്ചക്കയാണ് ഇതിന് സഹായിക്കുന്നത് എന്നു മാത്രം. പഴുത്ത ചക്കയില്‍ പഞ്ചസാരയുടെ അളവ് അധികമാണ്. പച്ചച്ചക്ക വേവിച്ചോ, കരി വെച്ചോ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ആരോഗ്യകരമായ ഭക്ഷണമാണ്.

അങ്കണവാടികളില്‍ ‘തേന്‍കണം’

ഇന്ന് ലോക സ്‌കിസോഫ്രീനിയ ദിനം