ഹൃദയ-ശ്വാസകോശ മാറ്റി വെക്കലിന് കിംസ് ഹെല്‍ത്തും-എംജിഎം ഹെല്‍ത്ത് കെയറും ധാരണാപത്രം ഒപ്പിട്ടു
കിംസ് ഹെല്‍ത്ത് ചെന്നൈയിലുള്ള എംജിഎം ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഹൃദയ-ശ്വാസകോശ മാറ്റിവെക്കല്‍ യുണിറ്റ് തിരുവനന്തപുരത്ത് ആരംഭിച്ചു. കിംസ് ഹെല്‍ത്തിന്റെ നിലവിലുള്ള അവയവമാറ്റ കേന്ദ്രം വിപുലീകരിച്ചാണ് ഹൃദയ-ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ കൂടി ലഭ്യമാക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടുന്ന പ്രത്യേക കേന്ദ്രം കിംസ് ഹെല്‍ത്ത് ഈസ്റ്റ് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
പൂര്‍ണ്ണമായും തകരാറിലായ ഹൃദയം മാറ്റിവെക്കുന്നതിന് ഉയര്‍ന്ന നിലവാരത്തിലുള്ള വൈദഗ്ധ്യം ആവശ്യമാണെന്ന് കിംസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഡോ എം.ഐ സഹദുല്ല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംജിഎമ്മുമായുള്ള സഹകരണത്തോടെ അവയവമാറ്റ ശസ്ത്രക്രിയയിലെ അന്താരാഷ്ട്രകേന്ദ്രമായി കിംസ് ഹെല്‍ത്ത് മാറും. ഹൃദയ-ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായതും ചെലവ് താങ്ങാനാകാത്തതുമായ സാധാരണക്കാര്‍ക്കായി കിംസ് ഹെല്‍ത്ത് ചാരിറ്റബില്‍ ട്രസ്റ്റ് പ്രാരംഭത്തില്‍ 50ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.