in , , , , , , ,

അത്യപൂര്‍വ അനസ്‌തേഷ്യ പ്രക്രിയ വിജയകരമാക്കി കിംസ്

Share this story

രണ്ടായിരത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന ആര്‍ത്രോഗ്രിപ്പോസിസ് മള്‍ട്ടിപ്ലക്‌സ് കണ്‍ജെനിറ്റ (എഎംസി) ബാധിച്ച 21 മാസം പ്രായമുള്ള ആണ്‍കുട്ടിയില്‍ അപൂര്‍വവും സങ്കീര്‍ണവുമായ അനസ്തീസിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്ത്, തിരുവനന്തപുരം. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളില്‍ ഒന്നാണ് ഇത്. കിംസ്‌ഹെല്‍ത്തിലെ സീനിയര്‍ പീഡിയാട്രിക് അനസ്തീറ്റിസ്റ്റ്, ഡോ. എം ചാക്കോ രാമച്ചയും, സീനിയര്‍ പീഡിയാട്രിക് സര്‍ജന്‍, ഡോ. നൂര്‍ സത്താര്‍ എന്‍.എസും അടങ്ങുന്ന മെഡിക്കല്‍ ടീമാണ് അനസ്തീസിയ സുപ്രധാന പങ്കുവഹിക്കുന്ന ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്.

ചെറിയ താടിയെല്ല്, വലിയ നാവ്, മുറിയണ്ണാക്ക് തുടങ്ങിയ ഗുരുതര ശാരീരിക അവസ്ഥകളുമായാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, അതിനാല്‍ ജനറല്‍ അനസ്തീസിയയുടെ സാധ്യത തന്നെ മങ്ങിയിരുന്നു. അപൂര്‍വ മസ്‌കുലോസ്‌കലെറ്റല്‍ ഡിസോര്‍ഡറായ ആര്‍ത്രോഗ്രിപ്പോസിസ് മള്‍ട്ടിപ്ലക്‌സ് കണ്‍ജെനിറ്റ പ്രായത്തിനനുസരിച്ച് പുരോഗമിക്കുകയോ കുട്ടിയുടെ ചിന്താശക്തിയെ ബാധിക്കുകയില്ലെങ്കിലും, ഇവിടെ ജനറല്‍ അനസ്തീസിയ രോഗിയുടെ മസ്തിഷ്‌ക തകരാറുകള്‍ക്കും ശ്വസന പ്രശ്‌നങ്ങള്‍ക്കും തന്നെ കാരണമായേക്കാം.

കുഞ്ഞിന്റെ ഭാരം വെറും 1.9 കിലോ ആയിരുന്നതു കൊണ്ടുതന്നെ വളരെ മുന്‍കരുതലുകളോടെയാണ് ശസ്ത്രക്രിയ നടത്തിയത്, കൂടാതെ ഇത്തരമൊരു രോഗാവസ്ഥയിലുള്ള കുട്ടിയില്‍ അനസ്തീസിയ പ്രയോഗിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, ശസ്ത്രക്രിയയ്ക്കിടെയുണ്ടാകാവുന്ന ചെറിയ രക്തസ്രാവം പോലും കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കും. ഈ ഗുരുതരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, അപകടസാധ്യതകള്‍ക്കിടയിലും ശസ്ത്രക്രിയ നടത്തേണ്ടത് അനിവാര്യമായിരുന്നു.

ഈ ചെറുപ്രായത്തില്‍ തലയോട്ടി അസാധാരണമാംവിധം മൃദുവായതാണെന്നും ഏതെങ്കിലും തരത്തിലുള്ള അനാവശ്യ സമ്മര്‍ദ്ദം പോലും തലച്ചോറിലെ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനൊപ്പം കുട്ടിയുടെ കാഴ്ചശക്തി വരെ നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. കുഞ്ഞിന്റെ ജോയിന്റുകളില്‍ വൈകല്യം ബാധിച്ചതിനാല്‍, അപൂര്‍വവും വെല്ലുവിളികളും നിറഞ്ഞതുമായ അവസ്ഥ കണക്കിലെടുത്ത്, നട്ടെല്ലിലേക്ക് മരുന്നുകള്‍ കുത്തിവയ്ക്കുന്നത് അസാധ്യമായിരുന്നു. അതിനാല്‍, ഈ സാഹചര്യത്തില്‍ (ടോട്ടല്‍ ഇന്‍ട്രാവീസ് അനസ്തീസിയ) പ്ലസ് നെര്‍വ് ബ്ലോക്ക് എന്ന പ്രത്യേക രീതിയാണ് ഉപയോഗിച്ചത്. ജനറല്‍ അനസ്തീയിയയില്‍ നിന്ന് വ്യത്യസ്തമായി സിരകളിലേക്ക് നേരിട്ട് മരുന്നുകള്‍ കുത്തിവയ്ക്കുകയും, മസ്തിഷ്‌കത്തില്‍ നിന്ന് ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേക്കുള്ള ഇമ്പള്‍സുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയയിലുടനീളം, കുഞ്ഞിന് സ്ഥിരതയുണ്ടെന്ന് അനസ്തീസിയോളജിസ്റ്റ് ഉറപ്പുവരുത്തി. അനസ്തറ്റിസ്റ്റുകളുടെയും ശസ്ത്രക്രിയാ വിദഗ്ധരുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ നേട്ടം സാധ്യമാക്കിയത്, ഡോ. എം ചാക്കോ രാമച്ച പറഞ്ഞു.

പീഡിയാട്രിക്സ് അനസ്തീസിയയില്‍ മാത്രം 39 വര്‍ഷത്തെ പരിചയമുള്ള ഡോ. എം ചാക്കോ രാമച്ചയുടെ അനുഭവസമ്പത്ത്, ഈ സങ്കീര്‍ണ പ്രക്രിയ വിജയകരമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.

പുതിയ എംആർഎൻഎ വാക്സിനുകൾ മലേറിയ അണുബാധ കുറയ്ക്കുന്നതിന് ഫലപ്രദം

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു