- Advertisement -Newspaper WordPress Theme
Uncategorizedമുട്ട് എന്ന ബുദ്ധിമുട്ട്

മുട്ട് എന്ന ബുദ്ധിമുട്ട്

ഇരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ വയ്യ മുട്ടുസമ്മതിക്കില്ല വേദന കടിച്ചമര്‍ത്തി ഇങ്ങനെ പറയുന്നവര്‍ ഒട്ടേറെ സന്ധികളാണ് ഇവരെ വേദനിപ്പിച്ചു വലയ്ക്കുന്നത് കൂടുതലായും പ്രായമായവരിലാണ് സന്ധിവാതം(ആര്‍ത്രൈറ്റിസ്) കാണുന്നത് വിവിധ ശരീരഭാഗങ്ങളെ സന്ധിവാതം ബാധിക്കാം അസ്ഥികള്‍, തരുണാസ്ഥികള്‍, കശേരുക്കള്‍ , പേശികള്‍ എന്നിവയെ ഈ രോഗം ബാധിക്കാറുണ്ട് സന്ധികളില്‍ വേദന നീര്‍ക്കെട്ട്, പ്രവര്‍ത്തനവൈകല്യം എന്നീ ലക്ഷണങ്ങളുണ്ടാകുന്നു. ഇത് സന്ധികളുടെ സ്വാഭാവിക ചലനത്തെ ബാധിക്കുന്നു.
സന്ധിവാതം പലതരത്തിലുണ്ട് സന്ധിഗതവാതം (ഓസ്റ്റിയോആര്‍ത്രൈറ്റിസ്), രക്തവാതം (റൂമാറ്റോയ്ഡ്ആര്‍ത്രൈറ്റിസ്), ആമവാതം (റൂമാറ്റിക് ഫീവര്‍), ഗൗട്ട് എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ് സന്ധിഗതവാതം എന്ന സന്ധിരോഗം സന്ധികളില്‍ നീര്‍ക്കെട്ടു വേദനയും തേയ്മാനവുമുണ്ടാക്കുന്നു. ഇത് മുഖ്യസന്ധികളെയാണു ബാധിക്കുക. കാല്‍മുട്ടുകള്‍, ഉപ്പൂറ്റിയുമായി യോജിക്കുന്ന സന്ധി, ഇടുപ്പിലെ സന്ധികള്‍, നട്ടെല്ലിലെ കശേരുക്കളിലെ സന്ധികള്‍ തുടങ്ങിയവയെയാണ് ഇവ ബാധിക്കുക.

ഗൗട്ട് എന്ന സന്ധിവാതം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു കൂടുമ്പോഴാണ് ഉണ്ടാകുന്നത് യൂറിക് ക്രിസ്റ്റലുകള്‍ സന്ധികളില്‍ അടിഞ്ഞുകൂടി സന്ധികളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ ഗൗട്ട് ഉണ്ടാകുന്നു പ്രായമുളള പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. സന്ധികളില്‍ ശക്തമായ വേദനയും വീക്കവും ചുവപ്പുനിറവും ഉണ്ടാകുന്നു. കൂടെ പനിയും
കുട്ടികളെ ബാധിക്കുന്ന സന്ധിരോഗമാണ് ആമവാതം. സന്ധിവേദനയും വീക്കവും പനിയുമുണ്ടാകുന്നു ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും കാണുന്ന സന്ധിരോഗമായ രക്തവാതം ചെറുതും വലുതുമായ സന്ധികളില്‍ വേദനയും വീക്കവും ചലനവവൈ കല്യവുമുണ്ടാക്കുന്നു മിക്കവരിലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വേദനയുണ്ടാകും.

പ്രതിവിധികള്‍

ജീവിതശൈലിയില്‍ മാറ്റം വരുത്തണം പുകവലി ഒഴിവാക്കണം

ചിട്ടയായ വ്യായമം ആവശ്യമാണ്

യോഗാസനമുറകള്‍ വിദഗ്ധന്റെ നിര്‍ദേശപ്രകാരം അനുഷ്ഠിക്കാവുന്നതാണ്

തുടക്കത്തിലേ ചികിത്സ തേടണം

ജങ്ക് ഫുഡ് ഒഴിവാക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme