താമര ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമായ ഒരു ചെടിയാണ്. താമരവിത്ത് ആകട്ടെ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ഹ്യദയത്തിന്റെ ആരോഗ്യം മുതല്‍ സൗന്ദര്യസംരക്ഷണം വരെ നീളുന്നു താമരവിത്തിന്റെ ഗുണങ്ങള്‍.
ഹ്യദയാരോഗ്യം മെച്ചപ്പെടുത്തുന്നു
താമരവിത്തില്‍ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് രക്തപ്രവാഹവും ഓക്‌സിജന്റെ പ്രവാഹവും മെച്ചപ്പെടുത്തുന്നു മഗ്നീഷ്യത്തിന്റെ അളവ് വളരെ കുറവാണെങ്കില്‍ ഹാര്‍ട്ടറ്റാക്ക് വരാനുളള സാധ്യത കൂടുതലാണ്. താമരവിത്തില്‍ മഗ്നീഷ്യവും ഫോളേറ്റും ധാരാളം അടങ്ങിയതിനാല്‍ ഹ്യദ്രോഗവും മറ്റ് ഹ്യഗയാനുബന്ധ രോഗങ്ങളും വരാനുളള സാധ്യത കുറയ്ക്കുന്നു.
വ്യക്കകളുടെ ആരോഗ്യം
വ്യക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ താമരവിത്ത് സഹായിക്കും. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെയും മലിനവസ്തുക്കളെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നതോടൊപ്പം അസിഡിറ്റി കുറയ്ക്കാനും വ്യക്കയില്‍ കല്ല് രൂപപ്പെടുന്നതിനെ തടയാനും സഹായിക്കുന്നു. ഇതിന്റെ ഡൈയൂറെറ്റിക് ഗുണങ്ങള്‍ മൂത്രവും മറ്റ് ഫളൂയ്ഡ് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുകയും വ്യക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രായമാകല്‍ തടയും
താമരവിത്തില്‍ എല്‍-ഐസോ ആസ്പാര്‍ടില്‍ മീഥൈല്‍ ട്രാന്‍സ്‌ഫെറേസ് എന്ന ഒരു എന്‍സൈം ഉണ്ട്. ഇത് ശരീരത്തിലെ കേടുപാടുകള്‍ നീക്കുകയും കൊളാജന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യും. പ്രായമാകലിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ചെറുപ്പം തോന്നിക്കാനും സൗന്ദര്യവര്‍ധകവസ്തുക്കളിലും താമരവിത്ത് ചേര്‍ക്കുന്നു.
ഉറക്കം
താമരവിത്തിന് ആന്റിസ്പാസ്‌മോഡിക് ഗുണങ്ങള്‍ ഉണ്ട്. സാന്ത്വനസ്പര്‍ശമേകാന്‍ ഇത് സഹായിക്കും നാഡികളെ റിലാക്‌സ് ചെയ്യിക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉത്കണ്ംയും നിരാശയും കുറയ്ക്കാനും താമരവിത്തിന് കഴിവുണ്ട്്. താമരവിത്തിലടങ്ങിയ ഐസോ ക്വിനോലിന്‍ ആല്‍ക്കലോയ്ഡുകള്‍ ആണ് ഇത് സാധ്യമാക്കുന്നത്.
പ്രമേഹത്തിന്
താമരവിത്തന് ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്.താമരവിത്ത് ഉണക്കി വറുത്ത് ലഘുഭക്ഷണമായി കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താനും താമരവിത്ത് സഹായിക്കുന്നു.
ലൈംഗികാരോഗ്യം
സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക ത്യഷ്ണയും ലൈംഗികാസക്തിയും വര്‍ധിപ്പിക്കാന്‍ താമരവിത്ത് സഹായിക്കും. ഇത് പ്രത്യുല്‍പാദനാവങ്ങളിലേക്കുളള രക്തപ്രവാഹം മെച്ചപ്പെടുത്തുകയും കലകളിലേക്ക് ആവശ്യമായ പോഷകങ്ങളും ഊര്‍ജവും നല്‍കുകയും അതുവഴി ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു പുരുഷന്മാരിലെ ശീഘ്രസ്ഖലനം, സ്ത്രീകളിലെ ലൈംഗികതാല്‍പര്യക്കുറവ് ഇവയെല്ലാം അകറ്റാന്‍ ഭക്ഷണത്തില്‍ ചെറിയ അളവില്‍ വറുത്ത താമരവിത്ത് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പാര്‍ശ്വഫലങ്ങള്‍
വൈദ്യനിര്‍ദേശപ്രകാരം മാത്രമേ താമരവിത്ത് ഉപയോഗിക്കാന്‍ പാടുളളൂ. ചില അവസരങ്ങളില്‍ അത് ദഹന പ്രശ്‌നങ്ങളായ ദഹനക്കോട്, മലബന്ധം, വയറുവേദന ഇവയ്ക്ക് കാരണമാകും എന്നതിനാലാണിത്.