in , , , , , ,

ആശുപത്രി മാലിന്യത്തില്‍ കുഞ്ഞിന്റെ ജഡം

Share this story

മ്യതദേഹം കണ്ടെത്തിയത് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് കൊണ്ടുപോയ മാലിന്യത്തിനൊപ്പം

കോട്ടയം: എറണാകുളത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്നു കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുളളില്‍ ദിവസങ്ങള്‍ മാത്രം പ്രായമുളള ആണ്‍കുഞ്ഞിന്റെ മ്യതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണു മ്യതദേഹം കണ്ടെത്തിയ തെന്ന് മാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരള എന്‍വയ്‌റോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഇഐഎല്‍) അധിക്യതര്‍ സ്ഥിരീകരിച്ചു.

തൊഴിലാളികള്‍ മാലിന്യം വേര്‍തിരിക്കുമ്പോഴാണ് കെട്ടിയ പ്ലാസ്റ്റിക് കവറിനുളളില്‍ കുഞ്ഞിന്റെ മ്യതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്പര്‍ പരിശോധിച്ചാണ് മെഡിക്കല്‍ കോളജില്‍ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മ്യതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി കെ .ജയകുമാര്‍ അറിയിച്ചു. കുഞ്ഞിന്റെ തലയില്‍ നിറയെ മുടിയുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇത്തരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മ്യതദേഹം സംസ്‌കരിക്കുന്നതിനായി അയച്ചിട്ടില്ലെന്ന് അധിക്യതര്‍ പറയുന്നു പുറമേനിന്ന് മ്യതദേഹം കൊണ്ടിട്ടതാകാനുളള സാധ്യതയും പരിശോധിക്കുന്നുണ്ട്. കുഞ്ഞിന്റെ മ്യതദേഹം സൂക്ഷിക്കാനുളള സൗകര്യം ഇല്ലാത്തതിനാല്‍ ഫോട്ടോ എടുത്ത ശേഷം ഇന്‍സിനറേറ്ററില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശിച്ചതായി ഏജന്‍സി അധിക്യതര്‍ അറിയിച്ചു.

ഭക്ഷണം വ്യത്തിയുളളതല്ലെങ്കില്‍ നോറോ വൈറസ് പകരാന്‍ സാധ്യത

എന്താണ് നോറോ വൈറസ്? ലക്ഷണങ്ങളും ചികിത്സയും അറിയാം