in , ,

ചെറുപ്പമാണ്, വിവാഹവും കഴിഞ്ഞിട്ടില്ല; ഇന്‍ഷുറന്‍സ് എടുക്കണോ? വേണ്ടയോ?

Share this story

ഇന്‍ഷുറന്‍സ് എന്നതൊക്കെ കുടുംബവും കുട്ടികളും മറ്റ് ബാധ്യതകളുമൊക്കെയുള്ളവര്‍ക്കുള്ളതല്ലേ എന്നു ചിന്തിക്കുന്ന പ്രായമാണ് 20-30 വരെ. എന്നാല്‍ ഈ കാലയളവില്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് മികച്ച ജോലിയും വരുമാനവുമൊക്കെ കണ്ടെത്തുന്നുണ്ടാകും. അപ്പൊപ്പിന്നെ ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ ജീവിതം ആസ്വദിക്കുകയെന്നതിലുപരി ഒന്നും ചെയ്യാനില്ലെന്ന തോന്നല്‍ സ്വാഭാവികം. സോഷ്യല്‍മീഡിയായില്‍ സമയം ചെലവഴിച്ചും മറ്റു വിനോദങ്ങളിലും ഏര്‍പ്പെട്ട് കൈയ്യിലെ കാശുപോകുന്നതിലും വലിയ കുഴപ്പമുണ്ടെന്ന് കരുതാത്ത യുവത്വമാണ് നമ്മുക്കു ചുറ്റിലും.

എന്നാല്‍ സമയം ആരെയും കാത്തുനില്‍ക്കില്ലെന്ന കാര്യം യുവതീ-യുവാക്കള്‍
ഓര്‍ക്കണം. നാളെ നിങ്ങള്‍ വിവാഹിതരാകും, കുടുംബവും കുട്ടികളുമുണ്ടാകും. സ്വപ്‌നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമനുസരിച്ചുള്ള ജീവിതത്തിലേക്കു എത്തിപ്പെടണമെങ്കില്‍ സമ്പാദ്യത്തിലൊരു പങ്ക് മികച്ചരീതിയില്‍ നിക്ഷേപിക്കാന്‍ പഠിക്കണം.

ഒരു കോവിഡ് വയറസിന് നമ്മുടെ ലോകത്തെ പിടിച്ചുകെട്ടാനായി എന്നതും ഓര്‍ക്കണം. എത്രയോ ബിസിനസ് സംരംഭങ്ങളാണ് തകര്‍ച്ചയുടെ വക്കില്‍ അതിജീവനത്തിനായി പൊരുതുന്നത്. എത്രയോ സ്വപ്‌ന പദ്ധതികളാണ് ആശങ്കയില്‍പെട്ട് തുടങ്ങാനാകാതെ മടിച്ചുനില്‍ക്കുന്നത്. അതുകൊണ്ട് കൃത്യമായ ശമ്പളം ആകര്‍ഷകമായ രീതിയില്‍ എക്കാലത്തും ലഭിച്ചുകൊള്ളണമില്ലെന്നും കിട്ടുന്ന കാശ് അടിച്ചുപൊളിച്ചു കളയുന്നതില്‍ അര്‍ത്ഥമില്ലെന്നും എല്ലാവരും ഓര്‍ക്കണം.

അതുകൊണ്ടുതന്നെ മികച്ച വരുമാനം ലഭിക്കുന്ന യുവത്വകാലഘട്ടത്തില്‍ ഇന്‍ഷുറന്‍സ് എടുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ സംശയിച്ചു നില്‍ക്കാതെ ഉടന്‍തന്നെ തീരുമാനമെടുക്കുകയാണ് വേണ്ടത്.

ഒരുപക്ഷേ, പ്രായമായ മാതാപിതാക്കളടക്കം ചെറുപ്പക്കാരായ യുവതീ-യുവാക്കളെ ആശ്രയിച്ചാകും കഴിയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ വിലയിരുത്തി, നമ്മുക്കാവശ്യമായ രീതിയിലുള്ള പ്ലാനുകള്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. നമ്മക്കുവാശ്യമായ ടേം ഇന്‍ഷുറന്‍സ് പദ്ധതികളാകും യുവതീയുവാക്കള്‍ക്ക് പ്രയോജനം ചെയ്യുക. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് എടുക്കാനുള്ള തീരുമാനം എടുക്കുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. സാമ്പത്തിക പദ്ധതികള്‍ പിന്തുടരുന്ന ശീലം എന്നായാലും ജീവിതത്തില്‍ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു

അമിത മദ്യപാനമുള്ളവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ കുഞ്ഞുങ്ങളില്‍ ഈ പ്രശ്നം ഉണ്ടായേക്കാം