ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമത്തിൽ അശാസ്ത്രീയ ഡയറ്റുകൾ പിന്തുടരുന്നതിന് വലിയ വില കൊടുക്കേണ്ടി വരും എന്ന് ഈയടുത്ത് നടന്ന സംഭവങ്ങളിലൂടെ വ്യക്തമായതാണ്. ഇപ്പോഴിതാ പുതിയ പഠനവും പറയുന്നു കാലറി തീരെ കുറഞ്ഞ ഡയറ്റുകൾ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്ന്. കാലറി നിയന്ത്രിത ഡയറ്റ്, പോഷക നിയന്ത്രിത ഡയറ്റ്, ഡാഷ് ഡയറ്റ്, പോലുള്ള മെഡിക്കൽ ഡയറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു പഠനം നടത്തിയപ്പോൾ നിയന്ത്രിത ഡയറ്റ് ചെയ്യുന്നവരിൽ വിഷാദലക്ഷണങ്ങൾ വർധിക്കുന്നതായി കണ്ടു.
ബോഡി മാസ് ഇൻഡക്സ് വളരെ കൂടിയവരിൽ ഈ വർദ്ധനവ് വളരെ കൂടുതലായിരുന്നു. മൂന്ന് ഡയറ്റ് പിന്തുടരുന്ന പുരുഷന്മാരിലും മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ശാരീരിക ലക്ഷണങ്ങൾ കൂടുതലായിരുന്നു. പോഷക നിയന്ത്രിത ഡയറ്റിൽ ആയിരുന്ന പുരുഷന്മാരിൽ ബൗദ്ധിക ശേഷികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും കണ്ടു. മുൻപ് വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ വന്നിട്ടുള്ളവർ ഡയറ്റു ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാനഡയിലെ ഉള്ള ഗവേഷകരാണ് പടം നടത്തിയിരിക്കുന്നത് ബിഎംജെ ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ജേർ നലിലാണ് പഠനം വന്നത്.