in , , , , , , ,

ശ്വാസകോശ അര്‍ബുദം: ഈ ലക്ഷണം കാണപ്പെടുന്ന രോഗികള്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക

Share this story

തലച്ചോര്‍, ലിംഫ് നോഡുകള്‍, കരള്‍, അഡ്രിനാല്‍ ഗ്രന്ഥി എന്നിങ്ങനെ പല അവയവങ്ങളിലേക്കും ശ്വാസകോശ അര്‍ബുദം വ്യാപിക്കാറുണ്ട്. ഇതിന് പുറമേ കാല്‍മുട്ടുകള്‍ക്ക് ചുറ്റുമുള്ള കണക്ടീവ് കോശസംയുക്തങ്ങളിലേക്കും അര്‍ബുദം പടരാമെന്ന് അര്‍ബുദരോഗ വിദഗ്ധര്‍ പറയുന്നു. സിനോവിയല്‍ ടിഷ്യൂ എന്ന ഈ കോശസംയുക്തങ്ങളാണ് കാല്‍മുട്ടിന് അയവ് നല്‍കി ഇതിന്റെ ചലനം സുഗമമാക്കുന്നത്. സിനോവിയല്‍ കോശസംയുക്തത്തിലേക്ക് അര്‍ബുദം പടരുന്നതോടെ കാല്‍മുട്ടുകള്‍ക്ക് വേദന, നീര്, നില്‍ക്കാന്‍ ബുദ്ധിമുട്ട്, മുട്ട് നിവര്‍ത്താനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മുട്ടുകളില്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ രോഗിയുടെ ശരാശരി അതിജീവന ദൈര്‍ഘ്യം അഞ്ച് മാസങ്ങള്‍ മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. പല രോഗികളിലും വര്‍ഷങ്ങളോളം വളര്‍ന്ന ശേഷമാണ് ശ്വാസകോശ അര്‍ബുദം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുക. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ 30 മില്ലിമീറ്റര്‍ വലുപ്പത്തിലേക്ക് വളരാന്‍ എട്ട് വര്‍ഷമെടുക്കാമെന്നും അപ്പോഴാണ് പലപ്പോഴും രോഗനിര്‍ണയം നടക്കുകയെന്ന് മെഡിസിന്‍നെറ്റ് ഹെല്‍ത്ത്‌സൈറ്റിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ലേഖനം പറയുന്നു. ഈ ഘട്ടത്തില്‍ വിട്ടുമാറാത്ത തുടര്‍ച്ചയായ ചുമ, ശ്വാസം മുട്ടല്‍, ശ്വസിക്കുമ്പോള്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകാം. പുകവലിയാണ് ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണമെങ്കിലും പുകവലിക്കാത്തവരിലും ഈ അര്‍ബുദം നിര്‍ണയിക്കപ്പെടാറുണ്ട്. വായു മലിനീകരണം, റാഡോണ്‍ ഗ്യാസുമായുള്ള സമ്പര്‍ക്കം, പുകവലിക്കാരുടെ സാമീപ്യത്താലുണ്ടാകുന്ന സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക് എന്നിവയും ശ്വാസകോശ അര്‍ബുദത്തിലേക്ക് നയിക്കാം.

ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍

കേരളത്തില്‍ വീണ്ടും നോറോവൈറസ്