- Advertisement -Newspaper WordPress Theme
Newsനിങ്ങളുടെ റീലുകൾ ഇനി ലോകമെങ്ങും എത്തും ; പുതിയ എഐ ട്രാൻസ്ലേഷൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

നിങ്ങളുടെ റീലുകൾ ഇനി ലോകമെങ്ങും എത്തും ; പുതിയ എഐ ട്രാൻസ്ലേഷൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

പുതിയ ഫീച്ചറുമായി മെറ്റ എത്തുന്നു. റീലുകള്‍ ഹിന്ദി, പോര്‍ച്ചുഗീസ് എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ ക‍ഴിയുന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകനും മെറ്റാ സിഇഒയുമായ മാർക്ക് സുക്കർബർഗ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമാണ് ഈ ഫീച്ചര്‍ എത്തുന്നത്. ഓഗസ്റ്റിൽ തുടങ്ങിയ ഇംഗ്ലീഷും സ്പാനിഷും ഉൾപ്പെടെയുള്ള ഭാഷകൾക്ക് പുറമെയുള്ള ഈ പുത്തൻ ഫീച്ചര്‍, സേവനത്തെ കൂടുതല്‍ എളുപ്പമാക്കുമെന്ന് സുക്കർബർഗ് വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

“ഇനി ഹിന്ദി, പോർച്ചുഗീസ്, ഭാഷകളിൽ മെറ്റാ എഐയുടെ സഹായത്തോടെ പരിഭാഷ ലഭ്യമാണ്. ഉടൻ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.” മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഉപയോക്താക്കൾക്ക് സെറ്റിംഗ്സിലുള്ള മൂന്ന് ഡോട്ടുകളില്‍ അമര്‍ത്തിയാല്‍ ട്രാൻസ്ലേഷൻ ഓഫ് ചെയ്യാനോ യഥാർത്ഥ ഓഡിയോകളിലേക്ക് മടങ്ങാനോ കഴിയും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme