വേനല്‍ ചൂടില്‍ ശരീത്തിന്റെ അകത്തും പുറത്തും ഒരു പോലെ തണുപ്പ് വേണം. അതിന് ഏറ്റവും ഉത്തമാണ് പുതിന.ഇതിന് പുറമെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെയും പമ്പ കടത്താന്‍ പുതിയ സഹായിക്കും. അതില്‍ ഏറ്റവും പ്രധാനമാണ് ജലദോഷം. ജലദോഷം ഉള്ളപ്പോള്‍ പുതിനയില കൊണ്ട് ആവിപിടിക്കുന്നതും പുതിനയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.
കഫക്കെട്ട്, തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.ദഹനത്തിന് ഏറെ നല്ലതാണ് പുതിന. ദഹനക്കേട്, ഗ്യാസ്, വീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ പുതിന കഴിക്കുന്നത് ഏറെ നല്ലതാണ്. കരളില്‍ നിന്ന് ഗാല്ബ്ലാഡറിലേക്ക് ബൈല്‍ എത്താന്‍ പുതിന സഹായിക്കുന്നതാണ് ഇതിന് കാരണം.
യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കുറക്കാന്‍ പുതിന സഹായിക്കും. പലര്‍ക്കും ഓക്കാന ഉക്കാന പ്രശ്നമാണ് ഉണ്ടാകുന്നത്. പുതിനയുടെ സുഗന്ധമാണ് ഓക്കാന പ്രശ്നം തടയാന്‍ സഹായിക്കുന്നത്. വായ്നാറ്റം ഒരുപരിധിവരെ മാറ്റാന്‍ പുതിനയില സഹായിക്കും. പുതിനയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായ്നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനാണ് സഹായിരിക്കുന്നത്. തലവേദന കുറയ്ക്കാനും പുതിന സഹായിക്കും. പുതിന ഇലകളില്‍ അടങ്ങിയിരിക്കുന്ന മെന്തോള് വിശ്രമം പ്രോത്സാഹിപ്പിക്കുകയും പേശികളുടെ പിരിമുറുക്കം കുറയ്ക്കുകയും ചെയ്യും.
ഇത് തലവേദന, മൈഗ്രയ്ന് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കും.
ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങള്‍ പുതിന ഇലകളില്‍ അടങ്ങിയിട്ടുണ്ട്. സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന വീക്കവും വേദനവും കുറയ്ക്കാന്‍ ഇത് സഹായിക്കും. പുതിന ഇലകള്‍ കഴിക്കുന്നതും മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തെ സഹായിക്കും. ഇത് ചര്‍മ്മത്തിന്റെ ചൊറിച്ചില്‍, വീക്കം, അസ്വസ്ഥതകള്‍ എന്നിവ മാറ്റാന്‍ സഹായിക്കും