in ,

കനത്ത ചൂടില്‍ ബ്രെയിന്‍ സ്‌ട്രോക്കിന് സാധ്യത

Share this story

കനത്ത ചൂടില്‍ ബ്രെയിന്‍ സ്‌ട്രോക്കിന് സാധ്യതയെന്ന് പഠനം. സ്‌ട്രോക്ക് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോളാണ് സാധാരണയായി സംഭവിക്കുന്നത്.ഇതു മൂലം തലച്ചോറിന്റെ ഭാഗങ്ങള്‍ തകരാറിലാകുന്നു. ചിലപ്പോള്‍ മരണം വരെ സംഭവിക്കാം.


ബ്രെയിന്‍ സ്‌ട്രോക്ക് നീണ്ടുനില്‍ക്കുന്ന മസ്തിഷ്‌ക ക്ഷതത്തിനോ, ദീര്‍ഘകാലത്തേക്കുള്ള വൈകല്യങ്ങള്‍ക്കോ മരണത്തിനോ വരെ കാരണമായേക്കാം. ചുട്ടുപൊള്ളുന്ന ചൂടില്‍ ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കാന്‍ ശരീരം കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍ പറയുന്നത്.


ഇക്കാരണത്താല്‍, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും. കൂടാതെ, ചൂട് നിര്‍ജ്ജലീകരണത്തിന് കാരണമാകും.
ഇതുമൂലം രക്തം കട്ടിയാകുകയും രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു. ഈ രണ്ട് അവസ്ഥകളും ബ്രെയിന്‍ സ്‌ട്രോക്കിന് കാരണമാകും.
തലച്ചോറിന് ഓക്‌സിജനും പോഷകങ്ങളും ആവശ്യമാണ്.
രക്തക്കുഴലുകള്‍ പൊട്ടുകയോ ഇവയിലൂടെയുള്ള രക്തമൊഴുക്ക് നിലക്കുകയോ ചെയ്യുമ്പോള്‍ ഊര്‍ജ്ജ വിതരണത്തെ ബാധിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ ന്യൂറോണുകള്‍ നശിക്കുകയും ചെയ്യുന്നു.
തലച്ചോറിന്റെ ഓരോ പകുതിയും ശരീരത്തിന്റെ എതിര്‍ പകുതിയെ നിയന്ത്രിക്കുന്നവയാണ്.


വലത് വശത്തുണ്ടാകുന്ന ബ്രെയിന്‍ സ്‌ട്രോക്ക് ശരീരത്തിന്റെ ഇടത് വശത്തെയും ബാധിക്കാം.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉറക്കക്കുറവ്, സമ്മര്‍ദം, പൊണ്ണത്തടി, പുകവലി, ഉയര്‍ന്ന പ്ലാസ്മ ലിപിഡുകള്‍, വ്യായാമക്കുറവ്, ഓറല്‍ ഗര്‍ഭനിരോധന ഗുളികകള്‍, ഹൃദ്രോഗം, അസാധാരണമായ ഹൃദയമിടിപ്പ് തുടങ്ങിയവയെല്ലാം സ്‌ട്രോക്കിനുള്ള അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
തലയില്‍ പെട്ടെന്ന് കടുത്ത വേദന സ്‌ട്രോക്കിന്റെ ലക്ഷണമാണ്.
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ബലഹീനത അനുഭവപ്പെടുന്നു. കൈകളിലോ കാലുകളിലോ മരവിപ്പ്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, മങ്ങിയ കാഴ്ച, പെട്ടെന്നുള്ള തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണം.

ഉലുവയ്ക്കുമുണ്ട് ആരോഗ്യ ഗുണങ്ങള്‍ ഏറെ

ജലദോഷത്തെ പമ്പകടത്താന്‍ പുതിന മതി