- Advertisement -Newspaper WordPress Theme
HEALTHഉലുവയ്ക്കുമുണ്ട് ആരോഗ്യ ഗുണങ്ങള്‍ ഏറെ

ഉലുവയ്ക്കുമുണ്ട് ആരോഗ്യ ഗുണങ്ങള്‍ ഏറെ

കര്‍ക്കിട മാസത്തില്‍ ഉലുവ കഞ്ഞി മിക്ക വീടുകളിലും ഒരു പ്രധാന വിഭവം തന്നെയാണ്. കര്‍ക്കിടകത്തില്‍ കഴിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ ഉലുവയുടെ ആരോഗ്യ ഗുണം എത്രയെന്ന് മനസിലാക്കാന്‍ സാധിക്കും.
അതിനാല്‍ പതിവായി ഉലുവ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ഫൈബര്‍, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ് എന്നിവയുള്‍പ്പെടെയുള്ള ധാതുക്കളാല്‍ സമൃദ്ധമാണ് ഉലുവ.
അതിനാല്‍ കറികള്‍ക്ക് മണവും രുചിയും നല്‍കാന്‍ മാത്രമല്ല ചില രോഗങ്ങള്‍ക്കും അതുപോലെ മുടിയുടെ സംരക്ഷണത്തിനും ഉലുവ വളരെ നല്ലതാണ്.


അല്‍പ്പം കയ്പ്പ് ഉള്ളതാണെങ്കിലും ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വളരെ പ്രധാനമാണ്. രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കും.
ഉലുവയില്‍ ധാരണം ഫൈബറും ആന്റ് ഓക്‌സിഡന്റകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ഇത് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കാര്‍ഡിയോ വാസ്‌കുലര്‍ പോലുള്ള രോഗങ്ങളെ അകറ്റാന്‍ ഏറെ സഹായിക്കുന്നു. ശരീത്തിന് നല്ല രോഗപ്രതിരോധ ശേഷി നല്‍കാന്‍ ഉലുവ ഏറെ സഹായിക്കും.


വാതരോഗികള്‍ക്കും ഏറെ നല്ലതാണ് ഉലുവ. പതിവായി ഉലുവ കഴിക്കുന്നത് വാതരോഗികള്‍ക്ക് പല വിധത്തിലുള്ള ആശ്വസവും ലഭിക്കും. ശീരരത്തിന്റെ ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ക്ക് ദഹനക്കേട്, മലബന്ധം, വായുവിന്റെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കഴിയും. ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തെ ശരിയായി ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു.
ഉലുവയിലെ പല തന്മാത്രകളിലും ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കൂടുതലാണ്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഏറെ സഹായിക്കും.
അതിനാല്‍ സന്ധിവാതം, ആസ്ത്മ തുടങ്ങിയ വീക്കം ഉള്ളവര്‍ക്ക് ഈ ഉലുവ വെള്ളം തുടര്‍ച്ചയായി കഴിക്കാം.
ഉലുവയില്‍ ധാരാളം കാത്സ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme