- Advertisement -Newspaper WordPress Theme
Uncategorizedമിണ്ടാന്‍ കൂട്ടുവേണോ: വിളിച്ചാല്‍ ഞങ്ങളെത്തും

മിണ്ടാന്‍ കൂട്ടുവേണോ: വിളിച്ചാല്‍ ഞങ്ങളെത്തും

മക്കളേ ഞങ്ങള്‍ക്കൊന്ന് പെരുന്നാള് കൂടാന്‍ പോണം പളളിപ്പറമ്പിലൂടെ ഒന്നു നടക്കണം 80-നുമേലെ പ്രായമുളള ദമ്പതിമാരുടെ ആഗ്രഹമായിരുന്നു അത് പാലാപ്പളളിയിലെ രാക്കുളി തിരുന്നാള്‍ ദിനത്തില്‍ ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ നേരത്തേ പറഞ്ഞതനുസരിച്ച് രണ്ടു യുവാക്കളെത്തി. രാത്രിവൈകി ഇരുവരെയും സുരക്ഷിതരായി വീട്ടിലാക്കി വന്നവര്‍ മടങ്ങി. കൊച്ചിയിലെ ഹാപ്പി മൈന്‍ഡ്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തകരായിരുന്നു യുവാക്കള്‍. കേരളത്തില്‍ പുതിയൊരു ആവശ്യസേവനമേഖല കണ്ടെത്തുകയായിരുന്നു ജോളി ജോസ് പൈനാടത്ത് സ്ഥാപിച്ച ഈ സ്റ്റാര്‍ട്ടപ്പ്. മുതിര്‍ന്ന പൗരന്മാരുടെ ഒറ്റപ്പെടലില്‍ കൂട്ടായി നില്‍ക്കുന്നതാണ് പ്രധാനദൗത്യം. ഒമ്പത് മാസത്തിനിടെ കോട്ടയം, എറണാകുളം, ത്യശ്ശൂര്‍, ജില്ലകളിലായി 100 വയോധികര്‍ക്ക് ഇവരുടെ സേവനം ലഭിക്കുന്നു. കൂടെ എന്നാണ് ഇതിനുനല്‍കിയ പേര് ഇവര്‍ ആഴചയില്‍ രണ്ടുമണിക്കൂറെങ്കിലും ഒറ്റപ്പെട്ട വര്‍ക്കൊപ്പമിരുന്ന് സംസാരിക്കുന്നു ഫ്‌ളാറ്റുകളിലും മറ്റും ഒറ്റയക്കു കഴിയുന്നവരെ ഒന്നിച്ചുകൂട്ടി മാസത്തിലൊരിക്കല്‍ സിനിമ കാണിക്കും. ഉദ്യാനസന്ദര്‍ശനം നടത്തും മരുന്നും അവശ്യസാധനങ്ങളും എത്തിക്കും.50 സേവനങ്ങളാണിവര്‍ വാദ്രാനം ചെയ്യുന്നത്. മാസം 499 രൂപമുതല്‍ 1999 രൂപവരെയാണ് ഫീസ്. ഫ്‌ളിപ്കാര്‍ട്ട് പോലുളള സ്ഥാപനങ്ങളില്‍ ജോലിചെയശേഷം കുടുംബത്തിനൊപ്പം നില്‍ക്കാനാണ് താന്‍ കേരളത്തിലേക്ക് മടങ്ങിയതെന്ന് അങ്കമാലി സ്വദേശിയായ ജോളി ജോസ് പറയുന്നു. ടാറ്റയുടെ പിന്തുണയോടെയുളള ഗുഡ് ഫെലോസ് സ്റ്റാര്‍ട്ടപ്പും സമാനസേവനമാണ് നല്‍കുന്നത്.

കേരളം മാറുന്നു സേവനങ്ങളും

കേരളത്തിന്റെ ഏതാണ്ട് 16.5 ശതമാനം വയോധികരാണ് താമസിയാതെ 20-ലേക്ക് എത്തും ഒറ്റയക്കാവുന്ന വയോ ജനങ്ങള്‍ക്കുവേണ്ടി ഒട്ടേറെ സേവനമേഖലകള്‍ ഇനിയും തുറക്കേണ്ടതുണ്ട്. സാന്ത്വനപരിചരണം പകല്‍വീട്, ജെറിയാട്രിക് ക്ലിനിക് എന്നിവയില്‍ കേരളം മുന്നോട്ടുവന്നു. വിശ്വാസത്തോടെ സമീപിക്കാനാകുന്ന ഏജന്‍സികള്‍ക്ക് സാധ്യതയേറെയാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme