സാധാരണഗതിയില്‍ ശുക്ലവിസര്‍ജനം അഥവാ ഇജാക്കുലേഷന്‍ കഴിയുന്നതോടെ ഉദ്ധാരണം നഷ്ടപ്പെട്ടുപോകുന്നതാണു പതിവ്. അപൂര്‍വം ചിലരില്‍ അല്‍പം കൂടി സമയം കിട്ടിയെന്നു വരാം. അതു തികച്ചും അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. വയാഗ്ര പോലുളള മരുന്നുകള്‍ ഉദ്ധാരണം നിലനിര്‍ത്താന്‍ വേണ്ടിയാണു കൊടുക്കുന്നത്. അത്തരം മരുന്നുകള്‍ കഴിച്ചതുകൊണ്ട് ശുക്ലവിസര്‍ജനത്തിനു ശേഷം ഉദ്ധാരണം നിലനിന്നുകൊളളണമെന്നില്ല. ചില വ്യക്തികളില്‍ മരുന്നിന്റെ പാര്‍ശ്വഫലമെന്ന രീതിയില്‍ കുറച്ചു കൂടുതല്‍ സമയം ഉദ്ധാരണം നീണ്ടുനിന്നെന്നു വരാം. അങ്ങനെ വരുമ്പോള്‍ വേദനയുണ്ടായേക്കാം. അതു മാറിയില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ചിലര്‍ക്ക് ഇത്തരം മരുന്നുകള്‍ കഴിച്ചാല്‍ ശുക്ലസ്ഖലനം വൈകാനുളള ചികിത്സയുടെ ഭാഗമല്ല അത് എല്ലാവര്‍ക്കും ആ ഫലം കിട്ടുകയുമില്ല.