പതിവായി ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ നിന്നു വ്യത്യസ്തമായി ലൈംഗികബന്ധത്തിനു ശേഷം ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാത്രം ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന രീതികളെയാണ് എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവുകള്‍ എന്നു പറയുന്നത്. ഇത് ഗുളികകളായും ഇന്‍ട്രാ യൂട്രൈന്‍ ഡി വൈസുകളുടെ (ഗര്‍ഭപാത്രത്തില്‍ ഇടാവുന്ന വസ്തുക്കള്‍) രൂപത്തിലും ലഭിക്കും ഗുളികകളാണെങ്കില്‍ ലൈംഗികബന്ധത്തിനു ശേഷം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം കഴിച്ചിരിക്കണം
ചില ഗുളികകള്‍ ഏറ്റവും ഫലപ്രദമാകുന്നത് ആദ്യത്തെ മൂന്നു ദിവസത്തിനകം ഉപയോഗിക്കുമ്പോഴാണ്. അഞ്ചുദിവസത്തിനകം ഉപയോഗിച്ചാലും ഫലം തരുന്ന ഗുളികകളും ഉണ്ട് എത്രയും പെട്ടെന്ന് ഉപയോഗിക്കുന്നോ അത്രയും നല്ലതാണ് എന്നോര്‍മിക്കുക. ഗര്‍ഭപാത്രത്തില്‍ ഇട്ടുവയ്ക്കാവുന്ന. കോപ്പര്‍ ടി പോലുളള കോപ്പര്‍ ചേര്‍ന്ന ഇന്‍ട്രാ യൂ ട്രൈന്‍ ഡിവൈസുകളാണ് മറ്റൊന്ന്. ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജന സമയത്ത്, അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തുവരുന്നതിനെ തടയുകയാണ് ഇവയെല്ലാം ചെയ്യുന്നത്. നമ്മുടെ ശരീരംതന്നെ ഉല്‍പാദിപ്പിക്കുന്ന പ്രൊജസ്‌ട്രോണ്‍ പോലുളള ഹോര്‍മോണുകള്‍ ഇത്തരം ഗുളികകളില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ അഞ്ചു ദിവസത്തിനുളളില്‍ ഉപയോഗിച്ചാല്‍ 95 ശതമാനം സുരക്ഷ ഇവ അവകാശപ്പെടുന്നു.