നെയ്യാറ്റിന്‍കര ലോക ഹ്യദയാരോഗ്യ ദിനത്തോടനുബന്ധിച്ച് മലയാള മനോരമ വായനക്കാര്‍ക്കായി നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ 15-ാം വാര്‍ഷികത്തോടനു ബന്ധിച്ച് നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ സൗജന്യ ഹ്യദയാരോഗ്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. 29,30 തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഹ്യദ്രോഗ വിദഗ്ധന്‍ ഡോ.മധു ശ്രീധറിന്റെ നേത്യത്വത്തില്‍ നടക്കും. ക്യാംപില്‍ പങ്കെടുക്കുന്ന ആദ്യത്തെ 100 പേര്‍ക്ക് എക്കോ, ടിഎംടി, ഇസിജി ടെസറ്റുകള്‍ പൂര്‍ണമായും സൗജന്യമായിരിക്കും ക്യാംപിലെത്തുന്ന മറ്റുളളവര്‍ക്ക് ഈ ടെസ്റ്റുകള്‍ക്ക് 50% ഇളവുണ്ടായിരിക്കും. കൂടാതെ ഹ്യദ്രോഗമുളളവര്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, ഹ്യദയശസ്ത്രക്രിയ, ലാബ് പരിശോധന എന്നിവയ്ക്കു 30% ഇളവുണ്ടായിരിക്കും.
തിരഞ്ഞെടുക്കുന്ന നിര്‍ധനരോഗികള്‍ക്കു മമ്മൂട്ടിയുടെ ഹാര്‍ട്ട് ടു ഹാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ശസ്ത്രക്രിയയും ചെയ്തു കൊടുക്കും. ക്യാംപില്‍ പങ്കെടുക്കുന്ന എല്ലാ വര്‍ക്കും ഇസിജി,ജിആര്‍ബിസി,ബ്ലഡ് ഷുഗര്‍ ടെസ്റ്റ് കണ്‍സല്‍റ്റേഷന്‍ എന്നിവ സൗജന്യമാണ്. ഇന്നു മുതല്‍ നിംസ് എക്‌സിക്യൂട്ടീവ് കാര്‍ഡിയോളജി ചെക്കപ്പിന് 25% ഇളവും ഉണ്ടായിരിക്കുന്നതാണ് ക്യാംപില്‍ റജിസറ്റര്‍ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 250 പേര്‍ക്കു മനോരമ പ്രസിദ്ധീകരണമായ മനോരമ ആരോഗ്യം ഒരു വര്‍ഷത്തേക്കു തപാലില്‍ സൗജന്യമായി ലഭിക്കും.