കൊച്ചി: കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ആയിരത്തിലധികം സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന *ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ സംസ്ഥാന അദ്ധ്യക്ഷനായി ഡോ. ദേവിൻ പ്രഭാകർ (തിരുവനന്തപുരം) നെയും സെക്രട്ടറിയായി ഡോ. വി.എം. മുഹമ്മദ് ഹാഷിം (കോഴിക്കോട്)നെയും ട്രഷററായി ഡോ. അനീസ് അലി (കോഴിക്കോട്) നെയും തെരഞ്ഞെടുത്തു.
കൊച്ചിയിലെ മറൈൻ ഇൻ ഹോട്ടലിൽ നടന്ന QPMPA യുടെ 51-ാം വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഉപാദ്ധ്യക്ഷന്‍മാരായി ഡോ. മോഹൻ സുന്ദരം (കോഴിക്കോട്), ഡോ. മോഹൻ ജി മാധവമംഗലം (കോഴിക്കോട്), ഡോ. അഭിലാഷ് ബൽസലം (തിരുവനന്തപുരം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഡോ. പി.കെ. മുരളി (കോഴിക്കോട്), ഡോ. ചാർലി ചെറിയാൻ (ചെങ്ങന്നൂർ) എന്നിവരെയും തെരഞ്ഞെടുത്തു.
സ്വകാര്യാരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ, രോഗി സേവനത്തിന്റെ ഗുണമേന്മയും നൈതിക മൂല്യങ്ങൾ പാലിച്ചുള്ള മെഡിക്കൽ പ്രാക്ടീസിന്റെ ആവശ്യകതയും സംബന്ധിച്ച് സമ്മേളനത്തിൽ വിപുലമായ ചർച്ച നടന്നു. സംസ്ഥാനതലത്തിൽ ആരോഗ്യ സേവന മേഖലയിൽ സംയുക്തമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ഉന്നയിച്ചു.
ഫോട്ടോ : ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (QPMPA) യുടെ സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ദേവിന്‍ പ്രഭാകര്‍, സെക്രട്ടറി ഡോ. വി.എം. മുഹ്ഹമ്മദ് ഹാഷിം, ട്രഷടര്‍ ഡോ. അനീസ് അലി , ഉപാദ്ധ്യക്ഷന്‍മാരായ ഡോ. മോഹൻ സുന്ദരം, ഡോ. മോഹൻ ജി മാധവമംഗലം, ഡോ. അഭിലാഷ് ബൽസലം, ജോയിന്റ് സെക്രട്ടറിമാരായ ഡോ. പി.കെ.മുരളി , ഡോ. ചാർലി ചെറിയാൻ