പേടി സ്വപ്‌നം കാണാറുണ്ടോ യുകെയിലെ ബിര്‍മിങ്ങമില്‍ നിന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും പതിവായി പേടിസ്വപ്‌നം കാണുന്ന, അറുപതു വയസ്സിനു മുകളിലുളള വരാണ് നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കണം എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ബിര്‍മ്മിങ്ങമില്‍ നടത്തിയ പുതിയ പഠനം പറയുന്നത്. 3818 പേരെ പ്രന്തണ്ടു വര്‍ഷത്തോളം പഠന പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയതിനുശേഷമാണ് ഈ നിഗമനത്തിലെത്തിയത്. പഠനകാലയളവില്‍ പാര്‍ക്കിന്‍സണ്‍ രോഗ ബാധിതരായ 91 പേരെ തുടര്‍പരിശോധനകള്‍ക്കു വിധേയരാക്കിയപ്പോഴാണ് ഇവരില്‍ മിക്കവര്‍ക്കും ആഴ്ചയില്‍ ഒന്നോ അതില്‍ കൂടുതല്‍ തവണയോ ദുസ്വപ്‌നം കാണുന്ന അവസ്ഥ ഉണ്ടായിരുന്നു എന്നു വെളിപ്പെട്ടത്. സുഷുപ്താവസ്ഥയില്‍ തലച്ചോറിലെ വികാരങ്ങള്‍ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം നശിച്ചുപോകുന്നു എന്ന കണ്ടെത്തലുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം ഒരു നിഗമനത്തില്‍ ഈ ഗവേഷകര്‍ എത്തിയത്.