- Advertisement -Newspaper WordPress Theme
HEALTHഇനിയും അനാസ്ഥ ആവരുത്, തിരുവനന്തപുരം അവയവമാറ്റ ശസ്ത്രക്രിയ വൈകിയതുമൂലം പൊലിഞ്ഞത് ഒരു ജീവന്‍

ഇനിയും അനാസ്ഥ ആവരുത്, തിരുവനന്തപുരം അവയവമാറ്റ ശസ്ത്രക്രിയ വൈകിയതുമൂലം പൊലിഞ്ഞത് ഒരു ജീവന്‍

തിരുവനന്തപുരം. ഗവ മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസത്രക്രിയയെത്തുടര്‍ന്ന് രോഗിമരിച്ചത് വിവാദത്തില്‍. ശസ്ത്രക്രിയ മൂന്നു മണിക്കൂര്‍ വൈകിയതാണ് മരണത്തിനു കാരണമെന്ന് ആരോപണമുയര്‍ന്നു. വ്യക്കസ്വീകരിച്ച കാരക്കോണം സ്വദേശി സുരേഷ് കുമാറിനാണ് (62) ജീവന്‍ നഷ്ടമായത്.

എറന്നാകുളം രാജഗിരി ആശുപത്രിയില്‍ മസതിഷ്തമരണം സംഭവിച്ച 32-കാരനില്‍നിന്നെടുത്ത വ്യക്ക മൂന്നു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങാന്‍ പിന്നെയും മൂന്നു മണിക്കൂര്‍ വൈകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കല്‍ വിഭ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യൂറോളജി വിഭാഗം മേധാവി ഡോ.വാസുദേവന്‍ പോറ്റി,നെഫ്രോള ജി മേധാവി ജേക്കബ് ജോര്‍ജ് എന്നിവരെ സസെപന്‍ഡ് ചെയതു. ശസത്രക്രിയാ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാജോര്‍ജ് അറിയിച്ചു. ആശുപത്രി സൂപ്രണ്ട് അടക്കമുളളവരെ മന്ത്രിയുടെ ഓഫീസിലേക്കു വിളിപ്പിച്ച് നേരിട്ടു വിശദീകരണം തേടിയ ശേഷമാണ് നടപടി.

എറന്നാകുളത്തുനിന്ന് വ്യക്കയെത്തിക്കാന്‍ രണ്ട് ഡോക്ടര്‍മാരെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും മെഡിക്കല്‍ കോളേജില്‍ എത്തിച്ച വ്യക്കയടങ്ങിയ ഐസ് ബോക്‌സ എടുത്തുകൊണ്ട് ഓപ്പ റേഷന്‍ തിയേറ്റിലേക്ക് ഓടുന്നത് പുറത്തുനിന്നുളളവരാണെന്നും മന്ത്രി വിശദീകരിച്ചു. ഈ സാഹചര്യവും അന്വേഷിക്കും. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടു.

വ്യക്ക കൊണ്ടുവരുന്നതിനായി രണ്ടു ഡോക്ടര്‍മാരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എറണാകുളത്തേക്ക് അയച്ചിരുന്നു. ഞായറാഴച രാവിലെ 10-ന് അവര്‍ എറന്നാകുളത്തെത്തി. മസതിഷ്‌കമരണം സംഭവിച്ചയാളില്‍നിന്നുളള വ്യക്കയെടുക്കുന്ന ശസ്ത്രക്രിയ ഉച്ചയക്ക് 2.30-ഓടെ പൂര്‍ത്തിയാക്കി 2.45-ഓടെ എറണാകുളത്തുനിന്ന് ആംബുലന്‍സ് തിരിച്ചു. സിന്രല്‍ലൈറ്റുകള്‍ അണച്ച് പോലീസ് ഗതാഗതക്രമീ കരണവും പൈലറ്റ് വാഹനവും ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ 5.30-ന് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെപഷ്യാലിറ്റി ബ്ലോക്കിലെത്തി.
ഈസമയം അവരെ സ്വീകരിക്കാനോ ഓപ്പറോഷന്‍ തിയേറ്റി ലേക്കെത്തിക്കാനോ ആരുമുണ്ടായിരുന്നില്ല. ലിഫ്റ്റും സജജമാക്കിയിരുന്നില്ല.

വ്യക്കയടങ്ങിയ ഐസ് ബോകസുമായി ആംബുലന്‍സ് ജീവനക്കാര്‍ ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെത്താന്‍ പത്തു മിനിറ്റ് എടുത്തു. ആ സമയം ഓപ്പറേഷന്‍ തിയേറ്റര്‍ സജജമായിരുന്നില്ലെന്നാണ് ആക്ഷേപം.

കാരണമായത് ഡയാലിസിസ് നീണ്ടത്

വ്യക്ക കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തെത്തുമ്പോള്‍ വ്യക്ക വെച്ചുപിടിപ്പിക്കേണ്ട രോഗിയുടെ ഡയാലിസിസ് നടക്കുകയായിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധിക്യതര്‍. മൂന്നുമണിക്ക് തുടങ്ങിയ ഡയാലിസിസ് ഏഴിന് അവസാനിക്കുമെന്നും അതിനുശേഷം ശസ്ത്രക്രിയ തുടങ്ങാമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍. ഡയാലിസിസിനുശേഷം ആരോഗ്യ പ്രശനങ്ങള്‍ കാണിച്ച രോഗി സാധാരണനിലയിലെത്താന്‍ വീണ്ടും സമയമെടുത്തു. അതിനാല്‍ 8.30-ന് മാത്രമേ ശസ്ത്രക്രിയ തുടങ്ങാനായുളളു. വ്യക്കരോഗത്തിനൊപ്പം മറ്റുരോഗങ്ങളുമുളളയാളായിരുന്നു സുരേഷ്‌കുമാര്‍. വ്യക്ക വെച്ചുപിടിപ്പിച്ചശേഷമുണ്ടായ ഹ്യദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme