തിരുവനന്തപുരം: മൂന്നുമണിക്കൂറോളം കൊണ്ടാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വൃക്ക എത്തിക്കുന്ന ദൗത്യം അനസ് പൂര്‍ത്തിയാക്കിയത്. എന്നിട്ടും ആ യാത്രയെ വിജയം എന്ന് വിളിക്കാനാവാത്ത സങ്കടത്തിലാണ് അനസ്.
ഒമ്പതുവര്‍ഷമായി ആംബുലന്‍സ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയാണ് ആദ്യമായാണ് ഇത്തരമൊരു അനുഭവം-അനസ് പറയുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരി ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം വരെ ആംബുലന്‍സിന് വേണ്ടി പോലീസ് ഗ്രീന്‍ചാനല്‍ ഒരുക്കിയിരുന്നു. വഴിയില്‍ തടസ്സം ഇല്ലാതിരിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയും സഹായിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാജഗിരി ആശുപത്രിയില്‍ നിന്നും വൃക്കയുമായി യാത്ര തുടങ്ങിയത്. 5.30ന് മെഡിക്കല്‍ കോളേജില്‍ എത്തി എന്റെ ഭാഗത്തുനിന്നും വീഴ്ച വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു മിനിറ്റ് പോലും വൈകിച്ചിട്ടില്ല. പുറപ്പെട്ടപ്പോള്‍ വിവരം വിളിച്ചറിയിച്ചിരുന്നു. ആശുപത്രി അകത്തേക്ക് കയറി ഇല്ല അതുകൊണ്ട് ആശുപത്രിയില്‍ നടന്ന കാര്യങ്ങള്‍ അറിയില്ല. രോഗി മരിച്ചത് സങ്കടകരമാണ്- അനസ് പറഞ്ഞു.