- Advertisement -Newspaper WordPress Theme
FITNESSഒരു മാസത്തിനിടെ മൂന്ന് ഗുരുതര പരാതികള്‍

ഒരു മാസത്തിനിടെ മൂന്ന് ഗുരുതര പരാതികള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീഴ്ചകളും പരാതികളും പതിവായിട്ടും നടപടികള്‍ അന്വേഷണങ്ങളിലും വിശദീകരണങ്ങളും ഒതുങ്ങുന്നു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുമ്പോള്‍ ആരോഗ്യ മന്ത്രി ഇടപെട്ട് റിപ്പോര്‍ട്ട് നേടുമെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.

അടുത്തകാലത്തുണ്ടായ മൂന്നാമത്തെ വീഴ്ചയാണ് ഞായറാഴ്ചയുണ്ടായ അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങാന്‍ വൈകിയ സംഭവം. വാതിലിനിടയില്‍ വിരല്‍ കുടുങ്ങി മെഡിക്കല്‍കോളേജില്‍ എത്തിച്ച ആസാം സ്വദേശിയായ 3 വയസ്സുകാരിയുടെ ശസ്ത്രക്രിയ 36 മണിക്കൂര്‍ വൈകിയ സംഭവത്തില്‍ നടപടികള്‍ ഒന്നും ആയില്ല. മെയ് 27-ന് നടന്ന സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച വന്നെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായിട്ടില്ല.

ഒരാഴ്ച മുമ്പ് ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരനെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതി ഉണ്ടായി വീല്‍ചെയറിലിരുന്ന് രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു എന്നായിരുന്നു പരാതി.

ഈ സംഭവത്തിലും മന്ത്രി വിശദീകരണം തേടിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് നടപടികള്‍ വഹിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme