പനി വന്നപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചാണ് അവന്‍ ഉറങ്ങിയത്. അവന്‍ വിട്ടുപിരിഞ്ഞെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അവന്‍ കുട്ടിയല്ലേ…കോഴിക്കോട് നിപ പിടിപെട്ട് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മാതാവ് വാഹിദ ആരോഗ്യമിത്രത്തോട് പറഞ്ഞു. പനി വന്നപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചാണ് അവന്‍ ഉറങ്ങിയത്. എന്റെ മോന്‍ പേടിച്ചിരുന്നു കുട്ടിയല്ലേ..
തൊണ്ടവേദനയുണ്ടായിരുന്നെങ്കിലും ചോറും പത്തിരിയുമെല്ലാം ചോദിച്ച് വാങ്ങി കഴിച്ചിരുന്നു. ആശുപത്രിയിലൊക്കെ പോകുമ്പോള്‍ ക്ഷീണമൊന്നും തോന്നിയില്ല. ചാറ്റല്‍ മഴ നനഞ്ഞിരുന്നു. അടുത്ത വീട്ടില്‍ അഞ്ചുവയസുള്ള ഒരു കുട്ടിയുണ്ട്.
അവനോട് നല്ല കൂട്ടാണ്. രണ്ടുപേരും കളിച്ച് നടക്കും. അവന്‍ മരിക്കുന്നതിനു മുന്‍പും അവന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെല്ലാം അവനുമായി അടുത്ത് ഇടപഴകിയിരുന്നു. എപ്പോഴും കളിച്ച് നടക്കുന്ന കുട്ടിയായിരുന്നു. ആശുപത്രി കിടക്കയില്‍ അപസ്മാരം വന്ന് അവന്റെ കണ്ണൊക്കെ പുറത്തേയ്ക്ക് തള്ളി വെപ്രാളപ്പെടുന്നത് എനിക്ക് കണ്ടു നില്‍ക്കേണ്ടി വന്നു. വായില്‍ നിന്നും കട്ടിയുള്ള തുപ്പല്‍ ഒലിച്ചിറങ്ങിയിരുന്നു. അവന് ഉള്ളില്‍ എല്ലാം ഓര്‍മയുണ്ടായിരിക്കണം. അവന്‍ മൂത്രം പോലും ഒഴിക്കാതെ പിടിച്ച് വെച്ചിരുന്നു.