in , , , , , , , ,

വിവാഹബന്ധത്തിന്റെ ആയുസ്സ് പരസ്പര സാന്നിധ്യം സന്തോഷം തരുന്നിടത്തോളം മാത്രം: സാന്ദ്രാതോമസ്

Share this story

”എന്റെ കെട്ടിയോന്‍, എന്റെ മാലാഖ”

കെട്ടിയോനാണ് തന്റെ മാലാഖയെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ആരോഗ്യമിത്രം മാഗസിന് അനുവദിച്ച് അഭിമുഖത്തിലാണ് സാന്ദ്ര മനസ് തുറന്നത്.
വിവാഹമെന്നത് ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവാണ്. ഒരു വ്യക്തിയെ നമ്മുടെ ജീവിതത്തിലേക്കു ക്ഷണിക്കലാണ്. അവിടെ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളും ഉണ്ടാകാം. പക്ഷേ ആ വ്യക്തിയുടെ സാന്നിധ്യം നമുക്കു സന്തോഷം തരുന്നിടത്തോളം മാത്രമാണ് ആ ബന്ധത്തിന്റെ ആയുസ്.

എന്റെ സന്തോഷത്തിന്റെ വലിയ രഹസ്യവുമതാണ്. ഏതു പ്രശ്‌നത്തില്‍പെട്ടാലും ഒരു വലിയ നെടുതൂണായി എനിക്കൊപ്പം കാണുന്നയാളാണ് അദ്ദേഹം. കെട്ടിയോനാണ് എന്റെ മാലാഖ.

പുള്ളി എന്റെ ജീവിതത്തിലേക്കു എത്തപ്പെട്ടതോടെയാണ് ഞാന്‍ ജീവിതത്തെ കൂടുതലായി മനസിലാക്കാന്‍ പഠിച്ചത്. ഞാന്‍ പെട്ടെന്നു പൊട്ടിത്തെറിക്കുന്ന ഒരാളെന്ന് പലരും ചാര്‍ത്തിത്തന്ന വിശേഷണമിപ്പോഴുമുണ്ട്. പൊതുമര്യാദകളെ മാനിക്കാതെയും സത്യസന്ധമല്ലാതെ പെരുമാറുകയും ചെയ്യുമ്പോഴാണതുണ്ടാകുന്നത്. എന്നാല്‍ എന്നെ പൂര്‍ണ്ണമായും മനസിലാക്കി ഒപ്പം നില്‍ക്കുന്നെരാളാണ് അദ്ദേഹം.

ഒരു കാര്യത്തിലും അനാവശ്യ ഉപദേശങ്ങളൊന്നും നല്‍കാറില്ല. ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. ഞാന്‍ ചെയ്യുന്നതില്‍ ഒരു ശരിയുണ്ടാകുമെന്ന് അദ്ദേഹത്തിനറിയാം. കുട്ടികളെ മണ്ണിലും ചെളിയിലുമൊക്കെ ഇറക്കിവിടുമ്പോള്‍ ആദ്യമൊരു സംശയം പ്രകടിപ്പിച്ചെങ്കിലും ‘ഓകെ, നമ്മുക്കു നോക്കാം’ എന്ന മട്ടിലാണ് അതിനെ കൈകാര്യം ചെയ്തത്.

സഹനജീവിതം നയിച്ചു മക്കളെ പ്രാകി വളര്‍ത്തുന്ന ഒരു ജീവിതരീതിയില്‍ നിന്നും നമ്മള്‍ മറ്റേണ്ടതുണ്ട്. വൈവാഹിക ജീവിതത്തിലെ അടിമ ഉടമ രീതികള്‍ക്കപ്പുറം അവരവരുടെ സ്വന്തം സന്തോഷത്തിനു കൂടി പ്രാധാന്യം കൊടുക്കുംവിധം ബന്ധങ്ങള്‍
വിപുലപ്പെടണം.

എല്ലാകാര്യവും വളരെ കൂള്‍ ആയി കാണുന്ന പുള്ളിയുടെ സ്വഭാവത്തില്‍ നിന്നാണ് അല്‍പം തന്‍മയത്വം ഞാന്‍ പഠിച്ചത്. ഏറ്റവും നാച്വറലായി പെരുമാറുന്ന ആ സ്വഭാവം തന്നെയാണ് എനിക്കേറ്റവും സന്തോഷം തരുന്നതും

ജീവിതമെന്നത് ഒറ്റവരിയില്‍ ഒതുക്കാവുന്ന സമസ്യയല്ല. പലര്‍ക്കും പലവിധമാകും അത് അനുഭവവേദ്യമാകുക. സന്തോഷവും സമാധാനവും ഒരുനാള്‍ നമ്മളെത്തേടി വരുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നിട്ട് കാര്യമല്ല. അതു നമ്മുക്കു ചുറ്റിലുമുണ്ട്.

നമ്മള്‍ ഇരുട്ടിനുള്ളിലാണെങ്കിലും മുകളിലൊരാകാശമുണ്ടാകും. അവിടെ കാര്‍മേഘംനിറഞ്ഞാലും ഒരു നക്ഷത്രവെളിച്ചമെങ്കിലും മിന്നിമറയുന്നുണ്ടാകും. അതുകാണണമെങ്കില്‍ തലകുമ്പിട്ടിരിക്കാതെ ഒന്നു മുകളിലേക്കു നോക്കേണ്ടതുണ്ട്്. അതുപോലെയാണ് ജീവിതത്തില്‍ സന്തോഷം കണ്ടെത്തേണ്ടതും. ജീവിതത്തെ മനസിലാക്കുക എന്നത് പ്രധാനമാണ്. സന്തോഷത്തിന്റെ താക്കോല്‍ക്കൂട്ടം നമ്മുടെ കൈയ്യില്‍ തന്നെയാണ്. അതുവച്ചു സന്തോഷത്തിന്റെ കാണാച്ചെപ്പുകള്‍ തുറക്കേണ്ടതും നമ്മള്‍ തന്നെയെന്നും സാന്ദ്ര പറഞ്ഞു.

ഭക്ഷ്യയോഗ്യമായ ഫംഗസുകളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍: സി. എസ്. ഐ. ആര്‍. നിസ്റ്റുമായി ധാരണാപത്രം ഒപ്പുവച്ചു

പനി വന്നപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചാണ് അവന്‍ ഉറങ്ങിയത്, അവന്‍ പേടിച്ചിരുന്നു