in , , , , , , ,

കൂടുതല്‍ നേരം ഇരിക്കുന്നത് നിങ്ങളെ അകാല വാര്‍ധക്യത്തിലേക്ക് നയിക്കും

Share this story

ഇന്നത്തെ സമൂഹത്തിനു കായികാധ്വാനത്തിനോടുള്ള വിമുഖത കൂടിവരുകയാണ്. ഇത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പൊണ്ണത്തടി തുടങ്ങി ആയുസിനെ കുറയ്ക്കുന്ന നിരവധി രോഗങ്ങള്‍ക്കിടയാക്കുന്നു.

ജോലിസ്ഥലത്തോ വീട്ടിലോ ദീര്‍ഘനേരം ഇരിക്കുന്നത് പേശികളുടേയും ശ്വസനേന്ദ്രിയങ്ങളുടേയും ഫിറ്റ്നസിനെ ബാധിക്കുക മാത്രമല്ല, വിശപ്പ് വര്‍ധിപ്പിക്കുകയും എന്തെങ്കിലും ജോലി ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു. ശരീരമനങ്ങാതെ ഒരിടത്തുതന്നെ ഇരിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിത ഭക്ഷണം, ഹൃദയത്തിന്റെയും രക്തധമനികളുടേയും തകരാറ്, അസ്ഥിക്ഷതം എന്നിവയ്ക്കുമാത്രമല്ല ചിലതരം കാന്‍സറിന് വരെ കാരണമാകുന്നുവെന്നാണ് സമീപകാല പഠനങ്ങള്‍ കാണിക്കുന്നത്.

ശാരീരിക അധ്വാനമില്ലാത്തത്, പ്രതിരോധ സംവിധാനത്തിലെ ടിലോമിയേഴ്സിന്റെ (കോശഭാഗങ്ങള്‍) നാശത്തിനിടയാക്കുമെന്നാണ്. ഇത് ആ കോശങ്ങളുടെ വാര്‍ധ്യക്യത്തിനിടയാക്കും. അതിലൂടെ വാര്‍ധ്യക്യത്തിലേക്ക് വീണുപോകും. പ്രായമായവരില്‍ മാത്രമല്ല ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇതൊരു പ്രശ്നമാണ്. ശരീരം അനങ്ങാത്ത കുട്ടികള്‍ക്ക് പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട ചെറുപ്പത്തില്‍തന്നെ ആരോഗ്യകരവും ക്രിയാത്മകവുമായ ജീവിതരീതി വികസിപ്പിച്ചെടുക്കേണ്ടത് വളരെ പ്രധാനമാണ്.

ശരീരമനക്കി എന്തെങ്കിലും ചെയ്യുന്നത് അത്ര വിഷമകരമായ കാര്യമല്ല. അതിന് ചെറിയ ചില ശ്രമങ്ങള്‍ മതി. നിങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ ചില മാറ്റങ്ങളും. അകത്തും പുറത്തും നമുക്ക് നന്നായി അനുഭവപ്പെടാന്‍ കൂടുതല്‍ സജീവമായ ജീവിത ശൈലി സ്വായത്തമനാക്കേണ്ടതുണ്ട്. നമ്മുടെ ദൈനംദി സ്വഭാവങ്ങളില്‍ ഏതാനും ചില കാര്യങ്ങള്‍ കൂട്ടിചേര്‍ത്താല്‍ മതി.

1.- ജോലിക്ക് നടന്നുപോവുക അല്ലെങ്കില്‍ ദിവസവും 20മിന്നിട്ടെങ്കിലും നടക്കുക

2.-ഒരു യന്ത്രഗോവണിക്ക് പകരം നിങ്ങളുടെ കാലുകള്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ശരീരങ്ങള്‍ക്കും പേശികള്‍ക്കും ശ്വസന സംവിധാനത്തിനും ശരീരത്തിലെ മറ്റ് നിരവധി കാര്യങ്ങള്‍ക്കും നല്ലതാണ്. ടെലിവിഷനുമുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് പകരം സാമൂഹികവും വിനോദപരവുമായ പരിപാടികളില്‍ പങ്കെടുക്കുക.

3.-കൃത്രിമ ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ ഉപയോഗിക്കുക. സ്നാക്കുകളുടെ ഉപയോഗം കുറച്ച് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് കൂടുതല്‍ പോഷകങ്ങള്‍ നല്‍കുക.

4.-ആവശ്യത്തിന് സമയം ഉറങ്ങുക. ദിവസം ഏഴ്-ഒമ്പത് മണിക്കൂര്‍ നല്ലതാണ്. എന്നാല്‍ അതിലുമധികമായാല്‍ അത് അപകടകരവുമാണ്.

5- കുട്ടികളുമായും വളര്‍ത്ത് മൃഗങ്ങളുമായും കളിക്കുക. അല്ലെങ്കില്‍ സ്പോര്‍ട്സ് ടീമുകളില്‍ പങ്കാളികളാകുക. ഇത് ശരീരത്തിന് ബലം നല്‍കുക മാത്രമല്ല മനസിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

6- നിങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ അപകടകരമായ എന്തെങ്കിലും സ്വഭാവങ്ങളുണ്ടോ എന്ന് പരിശോധിക്കുക. അവയെ മാറ്റി പകരം കൂടുതല്‍ പോസിറ്റീവായ കാര്യങ്ങള്‍ കൊണ്ടുവരുക.

ഈ ചെറിയ മാറ്റങ്ങള്‍ വരുത്തിയ ശേഷം നമുക്ക് നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒന്ന് പുതുക്കാം.അതുവഴി നമ്മുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും ചെയ്യാം.

അലര്‍ജിയെ മനസറിഞ്ഞ് പ്രതിരോധിക്കാം

ഭക്ഷ്യയോഗ്യമായ ഫംഗസുകളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍: സി. എസ്. ഐ. ആര്‍. നിസ്റ്റുമായി ധാരണാപത്രം ഒപ്പുവച്ചു