in , , ,

ഭക്ഷ്യയോഗ്യമായ ഫംഗസുകളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍: സി. എസ്. ഐ. ആര്‍. നിസ്റ്റുമായി ധാരണാപത്രം ഒപ്പുവച്ചു

Share this story

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഗവേഷണ സ്ഥാപനമായ പാപ്പനംകോട് സി. എസ്. ഐ. ആര്‍. – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍ഐഐഎസ്ടി) യില്‍ ഭക്ഷ്യയോഗ്യമായ ഫംഗസുകളില്‍ നിന്നും
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉദ്പാദിപ്പിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചു. പാലക്കാട്
ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ ആദിനിധി ന്യൂട്രിമെന്റ്
പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് സഹകരിച്ചു പ്രവര്‍ത്തിക്കുക.

ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യവും ഔഷധ ഗുണമുളളതുമായ കോര്‍ഡിസെപ്‌സ് ഫംഗസുകളില്‍ നിന്നും ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വികസനമാണ് ലക്ഷ്യമിടുന്നത്.

ഉല്‍പ്പന്നങ്ങള്‍ ഡയറ്ററി സപ്ലിമെന്റുകളുടെയും പാനീയങ്ങളുടെയും രൂപത്തിലായിരിക്കും വിപണിയിലെത്തുക. സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുകവഴി കൃഷി, ഭക്ഷ്യ സാങ്കേതികവിദ്യ, ബയോടെക്‌നോളജി എന്നീ മേഖലകളാണ് ആദിനിധി ന്യൂട്രിമെന്റ് പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്.

ഉപഭോക്തൃ സൗഹൃദ പാനീയങ്ങളായ ഐസ് കോഫി, ചായ, വൈന്‍, തൈര്,
ഫങ്ഷണല്‍ /എനര്‍ജി ഡ്രിങ്ക്‌സ് തുടങ്ങിയവയാണ് റെഡി ടു ഡ്രിങ്ക്(ആര്‍ടിഡി)
രൂപത്തില്‍ തയ്യാറാക്കുന്നത്. അതിവേഗം വളരുന്ന ആഗോള ആര്‍ടിഡി വിപണി, 2025-ല്‍ 17.67ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വളരെയധികം ഔഷധ ഗുണങ്ങളുള്ള ഒരു അപൂര്‍വ
ഔഷധമാണ് കോര്‍ഡിസെപ്‌സ്. ഇവയ്ക്ക് ആന്റിഓക്‌സിഡന്റ്, ആന്റി-
ക്യാന്‍സര്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി-ഏജിംഗ്, ആന്റി-മൈക്രോബിയല്‍
എന്നീ ഗുണങ്ങള്‍ ഉണ്ട്. ഇത്രയും ഗുണങ്ങള്‍ അടങ്ങിയ കോര്‍ഡിസെപ്‌സ്
വിവിധ ജീവിതൈശലീ രോഗങ്ങള്‍ക്കെതിരെ ഉപയോഗപ്രദമാണ്.
കോര്‍ഡിസെപ്‌സ് സൈനന്‍സിസ്, കോര്‍ഡിസെപ്‌സ് മിലിട്ടറിസ് എന്നീ
ഇനങ്ങളാണ് ഔഷധ ഗുണങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ ഏറ്റവും വ്യാപകമായി
ഉപയോഗിക്കുന്നത്. പ്രമേഹം, ഹൃദ്രോഗങ്ങള്‍, അര്‍ബുദം മുതലായ രോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, കോര്‍ഡിസെപ്‌സ് മിലിട്ടറിസിന്റെ
പ്രയോജനങ്ങള്‍ ഇന്ത്യയുടെ ആരോഗ്യരംഗത്തും പ്രയോജനപ്പെടുത്താവുന്നതാണ്.

എന്താണ് കോര്‍ഡിസെപ്‌സ്?

ശാരീരിക ആരോഗ്യത്തിനായി പരമ്പരാഗതമായി ചൈനീസ് മരുന്നുകളിലെ ഒരു പ്രധാന ചേരുവയാണ് കോര്‍ഡിസെപ്‌സ്. കോര്‍ഡിസെപ്‌സിന് വളരെയധികം എടിപി
(അഡെനോസിന്‍ ട്രൈഫോസ്‌ഫേറ്റ്) ഉല്‍പ്പാദിപ്പിക്കുകയും അങ്ങനെ
പേശികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

അവയുടെ ആന്റിഓക്‌സിഡന്റ് ഗുണമൂലം ക്ഷീണം കുറയ്ക്കുന്നതിനും ശക്തിയും ഓജസ്സും യുവത്വവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ അര്‍ബുദങ്ങളെ തടയാനും കാന്‍സര്‍ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ പ്രത്യേകിച്ച്
ല്യൂക്കോപീനിയ(വെളുത്ത രക്ത കോശങ്ങളുടെ എണ്ണത്തില്‍ കുറവ്)
പ്രതിരോധിയ്ക്കാനും അവയ്ക്ക് കഴിയും.

പ്രമേഹം, ചീത്ത കൊളസ്‌ട്രോള്‍, വൃക്കരോഗങ്ങള്‍ കുറയ്ക്കും

പ്രമേഹം നിയന്ത്രിക്കാനുള്ള കഴിവാണ് കോര്‍ഡിസെപ്‌സിന്റെ മറ്റൊരു പ്രധാന ആരോഗ്യ ഗുണം. ഇവ രക്തത്തിലെ പഞ്ചസാരയുടെ നില ആരോഗ്യകരമായ പരിധിയില്‍ നിലനിര്‍ത്തുന്നതിനായി ഗ്ലൂക്കോസ് ട്രാന്‍സ്‌പോര്‍ട്ടര്‍ പ്രോട്ടീന്‍ (ഗ്ലൂട്ട് 4), ഗ്ലൈക്കോജന്‍ സിന്തസിസ് എന്നിവ വര്‍ദ്ധിപ്പിക്കും. സാധാരണ പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണ വൃക്ക രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. കോര്‍ഡിസെപ്‌സ്, ചീത്തകൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍), ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കുന്നു.
ഹൃദയത്തെ സംരക്ഷിക്കുന്ന ഇവ അരിത്മിയയ്ക്ക്(വളരെ താഴ്ന്ന
ഹൃദയമിടിപ്പുള്ള അവസ്ഥ) ചൈനയിലെ അംഗീകൃത ചികിത്സയാണ്.
കോര്‍ഡിസെപ്‌സിന്റെ മറ്റൊരു പ്രധാന ആരോഗ്യ ഗുണം
വീക്കത്തിനെതിരെ പോരാടാനുള്ള അവരുടെ കഴിവാണ്. ഇവ പരീക്ഷണ
മൃഗങ്ങളില്‍ കോശങ്ങളിലെ ഇന്‍ഫ്‌ലമേറ്ററി മധ്യസ്ഥരെ നിയന്ത്രിച്ചുകൊണ്ട്
സഹജവും സജീവവുമായ പ്രതിരോധശേഷി പ്രവര്‍ത്തനക്ഷമമാക്കുന്നതായി
റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യവസ്ഥാപരമായ പ്രതിരോധ സംവിധാനത്തെ
കൂടുതല്‍ സ്വാധീനിക്കുന്നു. കുടല്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ
കാര്യക്ഷമത മെച്ചപ്പെടുത്തുന്നു.

കൂടുതല്‍ നേരം ഇരിക്കുന്നത് നിങ്ങളെ അകാല വാര്‍ധക്യത്തിലേക്ക് നയിക്കും

വിവാഹബന്ധത്തിന്റെ ആയുസ്സ് പരസ്പര സാന്നിധ്യം സന്തോഷം തരുന്നിടത്തോളം മാത്രം: സാന്ദ്രാതോമസ്